യൂത്ത് ലീഗ് ജലം ജീവാമൃതം കാംപയിന്‍
വടകര: യൂത്ത് ലീഗിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് പ്രശസ്ത ഗായകന്‍ വി.ടി മുരളി. ജല സംരക്ഷണം രാഷ്ട്രീയ അജന്‍ഡയായി ഏറ്റെടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ലഭിക്കുന്ന മഴയുടെ ഒരു ശതമാനം മാത്രം മതി നമ്മുടെ വീട്ടാവശ്യത്തിന് എന്നാണ് കണക്കുകള്‍ പറയുന്നത്.
എന്നിട്ടും നാം കുടിനീരിനായി പരക്കം പായുകയാണെന്നും വി.ടി മുരളി പറഞ്ഞു. നാദാപുരം റോഡില്‍ വടകര മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ജലം ജീവാമൃതം കാംപയിനിന്റെ ഗൃഹസമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് ഷുഹൈബ് കുന്നത്ത് അധ്യക്ഷനായി. യു.കെ അഷ്‌റഫ്, ഫസല്‍ തങ്ങള്‍, സി.കെ ശാദുലി, കെ.പി സുബൈര്‍, ഷംസീര്‍ വി.പി, സഫീര്‍ മാളിയേക്കല്‍, ഹാഫിസ് മാതാഞ്ചേരി സംസാരിച്ചു. ജനറല്‍ സെക്രട്ടറി എം. ഫൈസല്‍ സ്വാഗതവും അഷ്‌കര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."