കര്‍ണാടകയില്‍ മോദി മാജിക്ക് ഉണ്ടാവില്ല- സിദ്ധരാമയ്യ
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ഒരിക്കലും മോദി മാജിക്ക് നടപ്പാവില്ലെന്ന് സിദ്ധരാമയ്യ.തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മോദി ഒരു പ്രധാനമന്ത്രിയെ പോലെയല്ല സംസാരിക്കുന്നത്. പ്രധാനമന്ത്രിയില്‍നിന്നും മാന്യമായ ഭാഷയാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. പക്ഷെ, സാധാരണക്കാരുടെ ഭാഷയ്ക്കു പകരം ബിജെപിയുടെ ഭാഷയിലാണ് അദ്ദേഹം സംസാരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ശൂന്യവും അടിസ്ഥാന രഹിതവുമാണെന്നും സിദ്ധരാമയ്യ വിമര്‍ശിച്ചു.
പ്രധാനമന്ത്രി തനിക്കെതിരേ നടത്തിയ പ്രസ്താവനകളും സര്‍ക്കാരിനെതിരേ ഉന്നയിച്ച ആരോപണങ്ങളും അടിസ്ഥാനരഹിതമാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പേരില്‍ അദ്ദേഹം നടത്തുന്ന പ്രസ്താവനകള്‍ ശുദ്ധ മണ്ടത്തരങ്ങളായിരുന്നെന്നും സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു. മോദി വ്യക്തിഹത്യ നടത്തുകയാണെന്നും സ്വന്തം പദവിക്ക് ചേരാത്ത ഭാഷയാണ് അദ്ദേഹം ഉപയോഗിക്കുന്നതെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി.
താന്‍ പ്രധാനമന്ത്രിയോടല്ല, ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ്. യെദ്യൂരപ്പയോടാണ് മത്സരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."