HOME
DETAILS
MAL
പാറമണല്‍ ഖനനം; വിജിലന്‍സ് സംഘം പരിശോധന നടത്തി
backup
March 13 2017 | 00:03 AM
നിലമ്പൂര്‍: കണക്കന്‍കടവ് വനമേഖലയില്‍ പാറമണല്‍ ഖനനം നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നു വനം വിജിലന്‍സ് സംഘം പരിശോധന നടത്തി. നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷനില്‍ എടവണ്ണ റേഞ്ചില്‍പ്പെട്ട എടക്കോട് സ്റ്റേഷന് പരിധിയില്‍ കണക്കന്‍കടവില്‍ അനധികൃതമായാണ് പാറമണല്‍ ഖനനം നടക്കുന്നത്.
വനം, റവന്യൂ, ജിയോളജി വകുപ്പുകളുടെ അനുമതി ഇല്ലാതെയാണ് സ്വകാര്യവ്യക്തി പാറമണല്‍ ഖനനം നടത്തിവരുന്നത്. വനഭൂമിയിലൂടെയാണ് പുറത്തേക്ക് മണല്‍ കടത്തിയിരിക്കുന്നത്. അനുമതി ഇല്ലാതെ ഖനനം നടത്തിയതിന് പുള്ളിപ്പാടം വില്ലേജ് ഓഫിസറോട് തഹസില്‍ദാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."