പണം പിന്‍വലിക്കുന്നതിന് ഇന്നുമുതല്‍ നിയന്ത്രണമില്ല
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും നീക്കി. ഇന്ന് മുതല്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും എ.ടി.എമ്മുകളില്‍ നിന്നും പഴയപോലെ പണം പിന്‍വലിക്കാം. പണം പിന്‍വലിക്കുന്നതിനുള്ള പരിധി സംബന്ധിച്ച് അതത് ബാങ്കുകള്‍ക്ക് തീരുമാനമെടുക്കാം.
നാലുമാസം നീണ്ടുനിന്ന നിയന്ത്രണങ്ങളാണ് ഇന്നുമുതല്‍ ഇല്ലാതാകുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിനായിരുന്നു 500, 1000 രൂപാനോട്ടുകള് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത്. തുടര്‍ന്നാണ് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. എന്നാല്‍ പിന്നീട് പലഘട്ടങ്ങളിലായി ഈ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിരുന്നു. നോട്ട് പിന്‍വലിച്ചതിനുശേഷം എ.ടി.എമ്മില്‍ നിന്ന് ദിവസത്തില്‍ പിന്‍വലിക്കാവുന്ന തുക 2500 രൂപയായിരുന്നെങ്കില്‍ പിന്നീടത് 4500 ആയും 10000 ആയും വര്‍ധിപ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."