സര്‍ക്കാര്‍ പുലര്‍ത്തുന്ന ഇരട്ട നീതി അനുവദിക്കില്ല: നാസര്‍ ഫൈസി കൂടത്തായി
പെരിങ്ങത്തൂര്‍: ആദര്‍ശ പരമായി മുസ്‌ലിം സമുദായത്തില്‍ ഭിന്നിപ്പിന്റെ സ്വരമുണ്ടെന്നുകരുതി സംഘപരിവാറിനെ പ്രീണിപ്പെടുത്താന്‍ മുസ്‌ലിം ന്യൂനപക്ഷ നേതാക്കളെ ചില പ്രഭാഷണങ്ങളുടെ പേരില്‍ അന്വേഷണം പോലും നടത്താതെ തീവ്രവാദികളാക്കി മുദ്രകുത്തി അറസ്റ്റു ചെയ്യുന്ന സര്‍ക്കാര്‍-പൊലീസ് നിലപാട് അംഗീകരിക്കാനാവില്ലെന്ന് എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ നാസര്‍ ഫൈസി കൂടത്തായി.
മറ്റു മതസ്ഥര്‍ പ്രസംഗിച്ചാല്‍ ഹാസ്യമായി കാണുകയും ന്യൂനപക്ഷ മുസ്‌ലിം നേതാക്കള്‍ പ്രസംഗിച്ചാല്‍ നഗ്‌നത കാട്ടി പ്രതിഷേധിക്കുന്ന ഇടത് വിദ്യാര്‍ഥി സംഘടനകള്‍ക്കു പോലും സമുദായത്തോട് ഇരട്ട നീതിയാണുള്ളതെന്നും സൗഹാര്‍ദ്ദവും സഹിഷ്ണുതയും തകിടം മറിക്കാനുള്ള സംഘപരിവാര്‍ നീക്കത്തിന് സഹായകമായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.
പെരിങ്ങത്തൂര്‍ ഏരിയ എസ്.വൈ.എസ് ആദര്‍ശ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മഹല്ല് പ്രസിഡന്റ് കുറുവാളി മമ്മു ഹാജി അധ്യക്ഷനായി. അബ്ദുല്‍ മജീദ് ദാരിമി ഉദ്ഘാടനം ചെയ്തു.
ടി.കെ ഉമ്മര്‍ മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തി. നൗഫല്‍ അന്‍വരി ചെത്തല്ലൂര്‍, പാലത്തായി മൊയ്തു ഹാജി, എ.പി ഇസ്മാഈല്‍, റസാഖ് ഹാജി പാനൂര്‍, സമീര്‍ സഖാഫി, അബൂബക്കര്‍ ഫൈസി, അബ്ദുസലാം മുസ്‌ലിയാര്‍, പ്രൊഫ. സയീദ്, സാലിഹ് പെരിങ്ങത്തൂര്‍, എന്‍.പി മുനീര്‍, കെ. മുസ്തഫ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."