സംഗീതം സര്‍വതിനും അതീതം: മന്ത്രി
കണ്ണൂര്‍: സംഗീതത്തിന് ജാതിയും മതവുമില്ലെന്ന് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി.
മനുഷ്യ മനസിന്റെ നല്ല ഭാഗമാണ് സംഗീതത്തിലൂടെ സാക്ഷാത്ക്കരിക്കുന്നത്. സംഗീതം ആത്മാവില്‍ നിന്നുയര്‍ന്നുവരുന്ന സ്വരങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
സപ്തസ്വരങ്ങളിലെ ഓരോവരിയും സംവിധാനം ചെയ്ത് മലയാളികളെ സംഗീതത്തിന്റെ പുതിയ തലങ്ങളിലേക്ക് ഉയര്‍ത്തി കൊണ്ടുവരാന്‍ സംഗീത സംവിധായകന്‍ എം. ജയചന്ദ്രന് സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സംഗീത സഭയുടെ സംഗീതരത്‌നം അവാര്‍ഡ് സാധു കല്യാണ മണ്ഡപത്തില്‍ വച്ച് സംഗീത സംവിധായകന്‍ എം. ജയചന്ദ്രന് സമ്മാനിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ചടങ്ങില്‍ സംഗീതസഭ പ്രസിഡണ്ട് കെ. പ്രമോദ് അധ്യക്ഷനായി. സംഗീതസഭ രക്ഷാധികാരി ഡോ: എന്‍.കെ സൂരജ് കാഷ് അവാര്‍ഡ് നല്‍കി. സംഗീതസഭ ചെയര്‍മാന്‍ കെ.പി ജയബാലന്‍, പ്രൊഫ: സി.പി ശ്രീ നാഥ്, സനത് കെ.പി നായര്‍, കെ.പി ശ്രീശന്‍, പി.കെ പ്രീത്, ഒ.എന്‍ രമേശന്‍, പി.കെ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് കോഴിക്കോട് വിക്ടറി വോയ്‌സിന്റെ സംഗീത നിശയും സംഗീത സഭ കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികളുമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."