ശിരോവസ്ത്രം വിലക്കിയതില്‍ പ്രതിഷേധിച്ചു
ജിദ്ദ: ലോക വനിതാ ദിനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഗുജറാത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കേരളത്തില്‍ നിന്നുള്ള മഫ്തയിട്ട മുസ്ലിം വനിതാ ജനപ്രതിനിധികളെ വിലക്കിയ സംഭവത്തില്‍ വളാഞ്ചേരി മര്‍കസ് തര്ബിയ്യത്തില് ഇസ്ലാമിയ്യ ജിദ്ദ കമ്മിറ്റി പ്രതിഷേധിച്ചു. പൊലിസിന്റെയും അധികാരികളുടെയും മുസ്ലിം വിരോധമാണ് ഇതിലൂടെ പുറത്തു വന്നതെന്ന് യോഗം അഭിപ്രായപ്പെട്ടു. കാളികാവില്‍ നിര്‍മ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന വാഫി ക്യാമ്പസ് പ്രവര്‍ത്തന സജ്ജമാക്കാന്‍ മുഴുവന്‍ പ്രവാസികളും സഹകരിക്കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
ഷറഫിയ്യ ജെ.ഐ.സി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന യോഗം സയ്യിദ് സഹല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹാഫിസ് ജാഫര്‍ വാഫി അധ്യക്ഷത വഹിച്ചു. അഷ്റഫ് ഫൈസി, എം.സി അബുബക്കര്‍, അഷ്റഫ് തില്ലങ്കേരി, ഹസന് കോയ പെരുമണ്ണ, മമ്മദ് കാടപ്പടി , അബ്ബാസ് ഹുദവി, അബ്ദുറഷീദ് മണിമൂളി, അല്‍ത്താഫ്, കോയ മുന്നിയൂര്‍, മുസ്തഫ വളാഞ്ചേരി, അബ്ദുല്‍ ഹകീം വാഫി തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി നാസര്‍ കാടാമ്പുഴ സ്വാഗതവും സാലിം അമ്മിനിക്കാട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."