HOME
DETAILS
MAL
പയസ്വിനി പുഴ; തടയണ പുനര്‍നിര്‍മാണ പ്രവൃത്തിക്ക് തുടക്കമായി
backup
May 07 2018 | 08:05 AM
ബോവിക്കാനം: ബാവിക്കര പയസ്വിനി പുഴയിലെ താല്‍ക്കാലിക തടയണയുടെ തകര്‍ന്ന ഭാഗം പുനര്‍നിര്‍മിക്കുന്ന പ്രവൃത്തിക്ക് തുടക്കമായി. കാസര്‍കോട് നഗരത്തിലും സമീപ പഞ്ചായത്തുകളിലും കുടിവെള്ളമെത്തിക്കുന്ന പയസ്വിനി പുഴയിലെ ബാവിക്കര പദ്ധതി പ്രദേശത്തേക്ക് ഉപ്പു വെള്ളം കയറുന്നത് തടയുന്നതിന് വേണ്ടിയാണ് 11ലക്ഷം രൂപ ചിലവഴിച്ച് താല്‍ക്കാലിക തടയണ നിര്‍മിച്ചത്.
എന്നാല്‍ രണ്ടാഴ്ച മുന്‍പുണ്ടായ വേനല്‍മഴയില്‍ തടയണയുടെ മധ്യഭാഗത്തുനിന്ന് പത്ത് മീറ്ററോളം നീളത്തില്‍ ഓലിച്ചുപോവുകയായിരുന്നു. നാല് ലക്ഷം രൂപയാണ് ജല അതോറിറ്റി തടയണയുടെ പുനര്‍നിര്‍മാണത്തിനായി അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."