സര്‍ക്കാരിന്റെ ലക്ഷ്യം മികച്ച ചികിത്സ: മന്ത്രി ഇ. ചന്ദ്രശേഖരന്
കാസര്‍കോട്: പ്രാദേശിക ഡിസ്പന്സറികള് മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെ എല്ലാത്തരം ആശുപത്രികളുടെയും പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്ന നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തു കൊണ്ടിരിക്കുന്നതെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്. സംസ്ഥാന സര്‍ക്കാര്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്ന ഈ സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ ഒഴിവുകള്‍ നികത്തുകയും തസ്തികകള്‍ അനുവദിക്കുകയും ചെയ്തത് പൊതുജനാരോഗ്യ വകുപ്പിലാണ്. സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും മികച്ച ചികിത്സ ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
മാലോം ആയുര്‍വേദ ഡിസ്പെന്‍സറിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. രാജന് അധ്യക്ഷനായി. പരപ്പ ബി.ഡി.ഒ സി. രാജീവ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബളാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മിനി മാത്യു, പി.ജി ദേവ്, ഡി.എം.ഒ (ആയുര്‍വേദം) ഡോ. വിജയ, പഞ്ചായത്ത് അംഗങ്ങളായ ജയന്തി ബാലന്, ബിന്ദു സാബു, ടോമി വട്ടക്കാട്ട്, സത്യന് പാടിയില്‍ സംസാരിച്ചു. മണ്ഡലം എം.എല്‍.എ കൂടിയായ മന്ത്രി ഇ. ചന്ദ്രശേഖരന്റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപ വിനിയോഗിച്ചാണ് ഡിസ്പന്‍സറിക്കായി പുതിയ കെട്ടിടം നിര്‍മിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."