ഇറോം ശര്‍മിള ഇന്ന് അട്ടപ്പാടിയില്‍
പാലക്കാട് : മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം വിശ്രമത്തിനായി ഇറോം ശര്‍മിള ഇന്ന് കേരളത്തിലെത്തും. രാവിലെ ആറിന് കോയമ്പത്തൂര്‍ വിമാനത്താവളത്തിലെത്തുന്ന ഷര്‍മിള തുടര്‍ന്ന് ആനക്കട്ടിയിലെ ശാന്തി ആശ്രമത്തിലെത്തും. സുഹൃത്തും മാധ്യമപ്രര്‍ത്തകനുമായ ബഷീര്‍മാടാലയുടെ ക്ഷണം സ്വീകരിച്ചാണ് ഇറോം ശര്‍മിള വിശ്രമത്തിനായി കേരളം തെരഞ്ഞെടുത്തത്. എന്നാല്‍, സുരക്ഷാ കാരണങ്ങളാല്‍ ശര്‍മിളയുടെ താമസം ആശ്രമത്തിലേക്ക് മാറ്റുകയാണെന്ന് ശാന്തി ആശ്രമം അധികൃതര്‍ അറിയിച്ചു.
പട്ടാളത്തിനുള്ള പ്രത്യേകാധികാര നിയമത്തില്‍ നിന്നുള്ള മോചനത്തിനായി പതിനാറുവര്‍ഷം നിരാഹാരമനുഷ്ടിക്കുകയും, യൗവ്വനകാലം മുഴുവന്‍ ജയിലില്‍ കഴിയുകയും ചെയ്തശേഷം നടന്ന തെരഞ്ഞെടുപ്പില്‍ നേരിട്ട ദയനീയ പരാജയത്തെ തുടര്‍ന്നാണ് ശര്‍മിള കേരളത്തിലെത്തുന്നത്. സമരകാലത്തും തെരഞ്ഞെടുപ്പുകാലത്തും മാനസിക പിന്തുണ നല്‍കിയ കേരളത്തിലെ മാധ്യമങ്ങളോടും ജനങ്ങളോടും നന്ദി അറിയിക്കാന്‍ കൂടിയാണ് ശര്‍മിള കേരളത്തിലേക്കെത്തുന്നത്. നിരാഹാര സമരം അവസാനിപ്പിക്കുമ്പോള്‍ അല്‍പ്പകാലത്തേക്കുകൂടി ശാരീരിക വിശ്രമം വേണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശം തള്ളിയാണ് ശര്‍മിള തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായത്. ഇതേ തുടര്‍ന്ന് ശാരീരിക പ്രയാസങ്ങളുണ്ടായതിനാല്‍ ഏതാനും നാളുകള്‍ ആനക്കട്ടിയിലെ ശാന്തി ആശ്രമത്തില്‍ പ്രകൃതി ചികിത്സക്കു കൂടി ശര്‍മിള വിധേയയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."