കൊട്ടിയൂര്‍ പീഡനം: ജാമ്യഹരജി ഇന്ന് പരിഗണിക്കും
കൊച്ചി : കൊട്ടിയൂര്‍ പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി വയനാട് ജില്ലാ ശിശുക്ഷേമ സമിതി മുന്‍ അംഗം ഡോ. സിസ്റ്റര്‍ ബെറ്റി നല്കിയ ഹരജി ഹൈക്കോടതി ഇന്നു പരിഗണിക്കും. ഇന്‍ഫന്റ് മേരീസ് ഗേള്‍സ് ഹോം അഡോപ്ഷന്‍ സെന്റര്‍ സൂപ്രണ്ട് സിസ്റ്റര്‍ ഒഫീലിയ നല്കിയ ഹരജിയും ഹൈക്കോടതി ഇന്നു പരിഗണിക്കുന്നുണ്ട്. കേസിലെ പ്രതിയായ ഫാ. റോബിന് വടക്കുഞ്ചേരിയെ രക്ഷിക്കാന്‍ തെളിവുകള്‍ നശിപ്പിക്കുന്നതിന് കൂട്ടു നിന്നുവെന്നതാണ് കല്പറ്റയിലെ ഫാത്തിമ മാതാ ആശുപത്രയിലെ ശിശുരോഗ വിദഗ്ധയായ ഡോ. സിസ്റ്റര്‍ ബെറ്റിക്കെതിരേ ചുമത്തിയിട്ടുള്ള കുറ്റം.
കേളകം പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ താന്‍ നിരപരാധിയാണെന്നും നിയമപ്രകാരമുള്ള നടപടിക്രമം പൂര്‍ത്തിയാക്കിയാണ് കുട്ടിയെ ഹോളി ഇന്‍ഫന്റ് മേരി അഡോപ്ഷന്‍ സെന്ററിനു കൈമാറിയതെന്നും സിസ്റ്റര്‍ ബെറ്റിയുടെ ഹരജിയില്‍ പറയുന്നു. ഈ കേസില്‍ നേരത്തെ വയനാട് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും ഇതു പിന്‍വലിച്ചാണ് ഹൈക്കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."