HOME
DETAILS

'ബ്രിട്ടീഷുകാര്‍ കൊന്നൊടുക്കിയത് 3.5 കോടിയലധികം ഇന്ത്യക്കാരെ'

  
backup
March 13 2017 | 19:03 PM

%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%80%e0%b4%b7%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8a%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8a

ലണ്ടന്‍:ഇന്ത്യയെ കൊള്ളയടിച്ച് നശിപ്പിച്ച ബ്രിട്ടീഷുകാരുടെ കോളനിവാഴ്ചക്കെതിരേ കടുത്ത വിമര്‍ശനവുമായി ശശി തരൂര്‍ എം.പിയുടെ ലേഖനം. അല്‍ജസീറയിലാണ് ബ്രിട്ടീഷ് ഭരണത്തിന്റെ കറുത്ത ഓര്‍മകള്‍ പങ്കുവയ്ക്കുന്ന ലേഖനം വന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് 3.5കോടിയിലധികം പേര്‍ ഇന്ത്യയില്‍ കൊല്ലപ്പെട്ടു. കൊല്‍ക്കത്തയിലെ വിക്ടോറിയ സ്മാരകം ബ്രിട്ടീഷ് ക്രൂരത വെളിവാക്കുന്ന മ്യൂസിയമാക്കി മാറ്റണമെന്നും ലേഖനം പറയുന്നു.
1700കളില്‍ ലോകത്തെ ഏറ്റവും സമ്പന്നരാജ്യമായിരുന്നു ഇന്ത്യ. ആഗോള ജി.ഡി.പിയുടെ 27 ശതമാനം ഇന്ത്യയുടേതായിരുന്നു. രണ്ട് നൂറ്റാണ്ടുകാലത്തെ കൊള്ളയ്ക്കും ചൂഷണത്തിനും ശേഷം1947ല്‍ രാജ്യം സ്വതന്ത്രമാകുമ്പോള്‍ ഇന്ത്യ ദരിദ്രരായി.
മത്സരമില്ലാതാക്കാന്‍ ഇംഗ്ലിഷുകാര്‍ ധാക്കയിലെയും മുര്‍ഷിദാബാദിലെയും തുണിമില്ലുകളെ തകര്‍ത്തു. ആസൂത്രിതമായി തുണിവ്യവസായത്തെ നശിപ്പിക്കുകയാണ് അവര്‍ ചെയ്തത്. ലോകത്തിലെ ഏറ്റവും വലിയ വസ്ത്രക്കയറ്റുമതിക്കാര്‍ ഒടുവില്‍ ഇംഗ്ലണ്ടില്‍നിന്ന് വസ്ത്രങ്ങള്‍ ഇറക്കുമതി ചെയ്യുന്നവരായി.
ജാലിയന്‍വാലാബാഗ് കൂട്ടക്കൊല നടന്ന സ്ഥലത്ത് ബ്രിട്ടന്‍ നേതാക്കള്‍ മുട്ടുകുത്തുന്നത് കാണാന്‍ ആഗ്രഹമുണ്ട്. ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികം എത്താനിരിക്കെ ഇന്ത്യയില്‍ ഇരുനൂറു വര്‍ഷത്തെ കോളനി ഭരണത്തിനു രാജകുടുംബമോ പ്രധാനമന്ത്രിയോ പ്രായശ്ചിത്തം ചെയ്യുന്നതു കാണാന്‍ ആഗ്രഹമുണ്ട്.
കൊളോണിയല്‍ കാലഘട്ടത്തിലെ ഏറ്റവും വലിയ അഴിമതിയുടെ ബാക്കിപത്രമാണ് ഇന്ത്യന്‍ റെയില്‍വേ. റെയില്‍ ശൃംഖല നിര്‍മിച്ചതിന്റെ പേരില്‍ ബ്രിട്ടനോടു നന്ദിയുള്ളവരായിരിക്കണമെന്ന നിലപാടു ശരിയല്ല. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് അസംസ്‌കൃത വസ്തുക്കള്‍ കൊണ്ടുപോകാന്‍ അവര്‍ കണ്ടെത്തിയ മാര്‍ഗമായിരുന്നു റെയില്‍ പാത. ഉള്‍നാടന്‍ മേഖലകളിലേക്കു സൈനികരെയും ജോലിക്കാരെയും എത്തിക്കുകയെന്നതും അവരുടെ ലക്ഷ്യമായിരുന്നു.
ബ്രിട്ടിഷുകാര്‍ ഇന്ത്യയില്‍ ഏറ്റവും ലാഭകരമായ നിക്ഷേപം നടത്തിയതും റെയില്‍വേയിലാണ്. ടിക്കറ്റ് കലക്ടര്‍, സ്റ്റേഷന്‍ മാസ്റ്റര്‍ തുടങ്ങിയ ജോലികളില്‍ യൂറോപ്പുകാരെ മാത്രം നിയമിച്ച് വിവേചനം കാട്ടി. തടി ബെഞ്ചുള്ള മൂന്നാം ക്ലാസ് കംപാര്‍ട്ട്‌മെന്റുകളിലെ യാത്രയ്ക്ക് ഇന്ത്യക്കാരില്‍നിന്ന് അവര്‍ കൊള്ളനിരക്ക് ഈടാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  3 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  3 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  3 months ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  3 months ago
No Image

തൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖിനെ കണ്ടെത്താന്‍ മാധ്യമങ്ങളിലും ലുക്കൗട്ട് നോട്ടിസ്

Kerala
  •  3 months ago
No Image

പൊന്നുംവിലയിലേക്ക് സ്വര്‍ണക്കുതിപ്പ്;  320 കൂടി ഇന്ന് പവന് 56,800;  വൈകാതെ 57000 കടക്കുമെന്ന് സൂചന

International
  •  3 months ago
No Image

'ബേജാറാകേണ്ട എല്ലാം വിശദമായി പറയും' അന്‍വറിനെ തള്ളി ആരോപണ മുനകളില്‍ മൗനം പാലിച്ച് മുഖ്യമന്ത്രി

International
  •  3 months ago