സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കാണികള്‍ ഗ്രൗണ്ടിലേക്ക് ഇരച്ചുകയറി
കൊണ്ടോട്ടി: നന്മ അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കാണികള്‍ ഇരച്ചുകയറിയതോടെ കളിക്കളം യുദ്ധക്കളമായി മാറി. ഇന്നലെ രാത്രി നടന്ന സെമിഫൈനല്‍ മത്സരത്തില്‍ ഗ്രൗണ്ടില്‍ ഉള്ക്കൊള്ളുന്നതിലുമപ്പുറം ആളുകളെത്തിയതോടെയാണ് അക്രമാസക്തമായത്. ഗ്രൗണ്ടിലെ വെളിച്ചവും, കവാടവും തകര്‍ത്തതോടെ പൊലിസ് ലാത്തിവീശി.
മണിക്കൂറുകള്‍ക്ക് ശേഷമാണ് രംഗം ശാന്തമായത്. ഫിഫ മഞ്ചേരിയും മെഡിഗാര്‍ഡ് അരീക്കോടും തമ്മിലുള്ള സെമിഫൈനല്‍ രണ്ടാം പാദ മത്സരമാണ് കാണികള്‍ കുത്തിയൊഴുകിയെത്തിയതോടെ നിയന്ത്രിക്കാനാവാതെ വന്നത്. ഗ്യാലറിയിലേക്ക് ടിക്കറ്റ് ലഭിക്കാത്ത അവസ്ഥ വന്നതോടെ കാണികള്‍ കവാടത്തിലൂടെ ഗ്രൗണ്ടിലേക്ക് കയറി. ഇതിനിടയില്‍ ടിക്കറ്റിന്റെ പാതി ഭാഗം സൂക്ഷിക്കണമെന്ന് അനൗണ്‍സ് വന്നു. ഇതോടെ കാണികള്‍ ഗ്രൗണ്ടിലെ വലിയ ലൈറ്റുകളും,ട്യൂബുകളും തകര്‍ത്തു. മുഴുവന്‍ കസേരകളുമായി പലരും പുറത്തിറങ്ങി. പൊലിസ് പലതവണ ലാത്തി വീശിയെങ്കിലും കമ്മിറ്റിക്കെതിരെ പ്രതിഷേധിച്ച് ജനം റോഡും ഗ്രൗണ്ടും കൈയേറി. പിന്നീട് കൂടുതല്‍ പൊലിസ് എത്തിയാണ് ആളുകളെ വിരട്ടിയോടിച്ചത്. മുടങ്ങിയ മത്സരം പിന്നീട് നടത്തുമെന്നും ടിക്കറ്റിന്റെ പകുതിയുമായി എത്തുന്നവര്‍ക്ക് സൗജന്യമായി കാണാമെന്നും കമ്മിറ്റി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."