ഓട്ടോ ടാക്സി കത്തിച്ച സംഭവം: ഒരാള്‍ പിടിയില്‍
വടകര: മടപ്പള്ളിയില്‍ അറക്കല്‍ ക്ഷേത്രത്തിനു സമീപം ഓട്ടോ ടാക്സി കത്തിച്ച സംഭവത്തില്‍ ഒരാള്‍ പിടിയിലായി. വാഹന ഉടമയുടെ സുഹൃത്തും അയല്‍വാസിയുമായ തെക്കേകൈപ്പുറത്ത് ജയനെയാണ് (35) വടകര സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇന്നലെ പിടികൂടിയത്.
വടക്കേപുരയില്‍ സുരാജിന്റെ ഓട്ടോ ടാക്സി കഴിഞ്ഞ 15ന് പുലര്‍ച്ചെ രണ്ടരക്കാണ് പൂര്‍ണമായും കത്തിനശിച്ചത്. വീട്ടിലേക്ക് വഴിയില്ലാത്തതിനാല്‍ റോഡരികിലാണ് വാഹനം നിര്‍ത്തിയിടാറുള്ളത്. കാര്യമായ പ്രശ്നങ്ങളില്ലാത്ത പ്രദേശത്ത് ബോധപൂര്‍വം പ്രശ്നമുണ്ടാക്കാനുള്ള ശ്രമമാണ് സംഭവത്തിന് പിന്നിലെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു.
എന്നാല്‍ വ്യക്തിവൈരാഗ്യമാണ് സംഭവത്തിന് കാരണമെന്ന് പൊലിസ് പറഞ്ഞു. സുരാജും പ്രതി ജയനും ഉള്‍പ്പടെയുള്ളവര്‍ ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒന്നര ലക്ഷത്തിലേറെ രൂപ ചെലവില്‍ ഫൈബര്‍ വള്ളം വാങ്ങിയിരുന്നു. പിന്നീട് സുരാജ് തന്റെ വിഹിതം തിരികെ കൈപ്പറ്റി ഓട്ടോ ടാക്സി വാങ്ങി നല്ല നിലയില്‍ ജോലി ചെയ്തുവരികയായിരുന്നു. അതേസമയം മത്സ്യത്തൊഴിലാളികള്‍ക്ക് ജോലി ഉണ്ടായിരുന്നില്ല. ഇതിലെ വിരോധമാണ് വാഹനം കത്തിക്കാന്‍ പ്രതിയെ പ്രരിപ്പിച്ചതെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."