നഗരസഭയിലെ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് നാലുമാസമായി ശമ്പളമില്ല
വെള്ളറട: സൈനികരായി ജോലി ചെയ്ത് വിരമിച്ച നഗരസഭയിലെ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് നാലുമാസമായി ശമ്പളമില്ല.
നഗരസഭയിലെ സെക്രട്ടറിയും സ്റ്റാഫുമാണ് ശമ്പളം നല്‍കാതെ സെക്യൂരിറ്റി ജീവനക്കാരെ പട്ടിണിക്കിടുന്നത്. കേരളാ എക്‌സ് സര്‍വിസ് ഡെവലപ്പ്‌മെന്റ് മുഖേന നിയമിതരായവരാണ് ഈ ദുരിതമനുഭവിക്കുന്നത്.
സെക്യൂരിറ്റി ജീവനക്കാരായ 32 പേരാണ് പട്ടിണിയിലായത്. ശമ്പളം ലഭിക്കുന്നില്ലന്ന് മെയര്‍ക്ക് പരാതി നല്‍കിയിട്ടും പ്രയോജനമുïായില്ലന്ന് സെക്യൂരിറ്റി ജീവനക്കാര്‍ പറയുന്നു. ജി.എസ്.ടിയും പി.എഫും കഴിച്ച് 12,700 രൂപയാണ് ശമ്പളമായി ലഭിക്കുന്നതെങ്കിലും നാലുമാസമായി ശമ്പളം ലഭിക്കാതായതോടേ റിട്ടയേര്‍ഡ് ജവാന്‍മാര്‍ ആത്മഹത്യയുടെ വക്കിലാണ്.ഇവരില്‍ പലരും രോഗികളുമാണ്.
ശമ്പളം നല്‍കതെ ജോലി ചെയ്യിക്കുന്ന നയം നഗരസഭ ഉപേക്ഷിച്ച് അടിയന്തരമായി ശബളം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് റിട്ടയേര്‍ഡ് എക്‌സ് സര്‍വിസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
അല്ലങ്കില്‍ ശക്തമായ പ്രതിഷേധ സമരം സംഘടിപ്പിക്കാന്‍ നിര്‍ബന്ധിതരാകുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."