കുമ്പളയില്‍ വെറുതെയൊരു മാര്‍ക്കറ്റ്; മത്സ്യവില്‍പന റോഡില്‍
കുമ്പള: വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുമ്പള പഞ്ചായത്ത് ലക്ഷങ്ങള്‍ ചെലവാക്കി നിര്‍മിച്ച മത്സ്യ മാര്‍ക്കറ്റ് കെട്ടിടം നോക്കുകുത്തിയാകുന്നു. ആളുകള്‍ കയറാന്‍ മടിക്കുന്ന സ്ഥലത്ത് പഞ്ചായത്ത് നിര്‍മിച്ച മീന്‍ മാര്‍ക്കറ്റില്‍ വാഹനങ്ങള്‍ക്ക് കടന്നുചെല്ലാനും ഏറെ പ്രയാസമായാരുന്നു. ഇതിനിടെ മുന്‍പ് ആളുകള്‍ ഇവിടേക്കു പോകാന്‍ ആശ്രയിച്ചിരുന്ന വഴി സ്വകാര്യവ്യക്തികള്‍ അടക്കുകയും ചെയ്തു. മത്സ്യത്തൊഴിലാളികളുടെയും വ്യാപാരികളുടെയും ആവശ്യം മാനിച്ച് ഒരാള്‍ക്ക് കടന്നുപോകാനുള്ള വഴി മാത്രം പിന്നീട് തുറക്കുകയായിരുന്നു.
മാര്‍ക്കറ്റിനകത്തേക്ക് രണ്ടുഭാഗത്തു കൂടി റോഡുണ്ടെങ്കിലും വീതി കുറവായതിനാല്‍ വാഹനങ്ങള്‍ക്ക് കടന്നുപോകാനാകുന്നില്ല. ഇപ്പോള്‍ മത്സ്യവ്യാപാരികള്‍ തിരക്കേറിയ റോഡിലാണ് വില്‍പന നടത്തുന്നത്. ഇതുമൂലം വാഹനങ്ങള്‍ക്കോ കാല്‍നട യാത്രക്കാര്‍ക്കോ കടന്നുചെല്ലാന്‍ പറ്റുന്നില്ല. ഇതു പരിസരത്തെ വ്യാപാരികള്‍ക്കും കച്ചവടത്തിനു തടസമാവുന്നു. ഇതേതുടര്‍ന്ന് റോഡില്‍ മത്സ്യവില്‍പനക്കാരും യാത്രക്കാരും തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും പതിവായിട്ടുണ്ട്.
കോണ്‍ക്രീറ്റ് ഷീറ്റുകള്‍ മേഞ്ഞ കെട്ടിടമുണ്ടെങ്കിലും മറ്റു സൗകര്യങ്ങളൊന്നും മാര്‍ക്കറ്റിനകത്ത് ഒരുക്കിയിട്ടില്ല. കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ പാകിയ സിമന്റ് ഷീറ്റുകള്‍ പൊട്ടി മഴക്കാലത്ത് ചോര്‍ന്നൊലിക്കുകയാണ്. ഇരുപതോളം സ്ത്രീ തൊഴിലാളികള്‍ ഉള്‍പ്പെടെ 75ഓളം പേരാണ് മാര്‍ക്കറ്റിന് സമീപം കച്ചവടം നടത്തുന്നത്. ആവശ്യമായ ടോയ്‌ലെറ്റ് സൗകര്യവും ഇവിടെയില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."