പ്രൈമറി സ്‌കൂളിന്റെ വരാന്തയില്‍ സാമൂഹ്യവിരുദ്ധര്‍ മാലിന്യങ്ങള്‍ വിതറി
ആലപ്പുഴ: പ്രൈമറി സ്‌കൂളിന്റെ വരാന്തയില്‍ മാലിന്യങ്ങള്‍ വിതറി സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം. ആലപ്പുഴ എ.ഇ.ഒ ഓഫിസിന്റെ വിളിപ്പാടകലെയുള്ള ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിന്റെ വരാന്തയിലാണ് ഇന്നലെ മാലിന്യങ്ങള്‍ വിതറിയത്. രാവിലെ സ്‌കൂളിലെത്തിയവരാണ് മാലിന്യങ്ങള്‍ കണ്ടത്.
ചിഞ്ഞ പഴങ്ങളടക്കമുള്ളവ പ്ലാസ്റ്റിക് സഞ്ചികളിലാക്കി സ്‌കൂള്‍ വരാന്തയില്‍ വിതറിയ നിലയിലായിരുന്നു. കാസ് മുറികളിലേക്ക് കടക്കുന്നതിനടക്കം ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലായിരുന്നു മാലിന്യങ്ങള്‍ കിടന്നിരുന്നത്. സ്‌കൂള്‍ അധികൃതര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ നഗരസഭ ശുചീകരണ വിഭാഗം തൊഴിലാളികളെത്തിയാണ് മാലിന്യങ്ങള്‍ നീക്കം ചെയ്തത്. തുടര്‍ന്ന് സകൂള്‍ വരാന്തയില്‍ ലോഷണ്‍ തളിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസവും സ്‌കൂളിന്റെ മറ്റൊരു ഭാഗത്ത് ഇത്തരത്തില്‍ മാലിന്യങ്ങള്‍ നിക്ഷേപിച്ചിരുന്നു. സന്ധ്യ കഴിഞ്ഞാല്‍ ആള്‍ സഞ്ചാരം കുറവായ വഴിയുടെ ഓരത്താണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നതെന്നതിനാലാണ് സാമൂഹ്യവിരുദ്ധര്‍ മാലിന്യ നിക്ഷേപത്തിന് ഈ പ്രദേശം തെരഞ്ഞെടുക്കുന്നത്. നഗരസഭയുടെ രാത്രികാല പരിശോധനയടക്കം നിലച്ചതും ഇത്തരക്കാര്‍ക്ക് സഹായകരമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."