ബൈത്തുസ്വദഖ സമര്‍പ്പിച്ചു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കടപ്പുറം സ്വദഖ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രദേശത്തെ പാവപ്പെട്ടവര്‍ക്ക് ബൈത്തുസ്വദഖ എന്ന പേരില്‍ നിര്‍മിച്ചുനല്‍കുന്ന നാല് വീടുകളുടെ താക്കോല്‍ദാനം പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. കഴിഞ്ഞ ദിവസം ബാവ നഗറില്‍ നടന്ന പൊതുസമ്മേളനത്തില്‍ നിര്‍ധനരായ നാല് പെണ്‍കുട്ടികള്‍ക്ക് 10 പവന്‍ ആഭരണവും ജീവനോപാധിയായി ഓട്ടോറിക്ഷയും മറ്റു വിവാഹ ചെലവുകളും ട്രസ്റ്റ് ഏറ്റെടുത്തു.
കഴിഞ്ഞ വര്‍ഷം നടന്ന വിവാഹ സംഗമത്തില്‍ പ്രഖ്യാപിച്ച ബൈത്തുസ്വദഖ പദ്ധതി പ്രകാരമാണു വീടുകള്‍ പൂര്‍ത്തീകരിച്ചത്. പൊതുസമ്മേളനം റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്‍മാന്‍ മൊയ്തീന്‍കുഞ്ഞി അധ്യക്ഷനായി. നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍ കാന്‍സര്‍രോഗികള്‍ക്കുള്ള ധനസഹായം നല്‍കി. നീലേശ്വരം ഖാസി ഇ.കെ മഹ്മൂദ് മുസ്‌ലിയാര്‍ ബാഫഖി തങ്ങള്‍ സ്മാരക സൗജന്യ കുടിവെള്ള വിതരണം നിര്‍വഹിച്ചു.
ബൈത്തുസ്വദഖ എന്ന പേരില്‍ രണ്ടാംഘട്ടത്തില്‍ നിര്‍മിക്കുന്ന രണ്ട് ഭവനങ്ങളുടെ പ്രഖ്യാപനം കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് മെട്രോ മുഹമ്മദ്ഹാജി നിര്‍വഹിച്ചു. കടക്കെണിയില്‍പെട്ടവര്‍ക്ക് പലിശ രഹിത വായ്പയും വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."