പതിനഞ്ചു മാസം കൊണ്ട് ഖുര്‍ആന്‍ മനഃപാഠമാക്കി രണ്ട് വിദ്യാര്‍ഥികള്‍
വെങ്ങപ്പള്ളി: പതിനഞ്ചു മാസം കൊണ്ട് ഖുര്‍ആന്‍ മനഃപാഠമാക്കി രണ്ടു വിദ്യാര്‍ഥികള്‍. വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്ലാമിക് അക്കാദമിയുടെ കീഴിലുള്ള ഉമറലി ശിഹാബ് തങ്ങള്‍ സ്മാരക തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജിലെ വിദ്യാര്‍ഥികളായ സല്‍മാനുല്‍ ഫാരിസ്, അമീര്‍ ഹാമിദ് എന്നിവരാണ് ശ്രദ്ധേയമായ വിജയം നേടിയത്.
വടുവഞ്ചാല്‍ മഹല്ല് കമ്മിറ്റി പ്രസിഡന്റ് അലവിക്കുട്ടിയുടെയും ഹലീമയുടെയും മകനാണ് സല്‍മാനുല്‍ ഫാരിസ്. സഹോദരന് മുഹമ്മദും ഇതേ സ്ഥാപനത്തില്‍ നിന്നും ഹാഫിളായി തുടര്‍ പഠനം നടത്തി വരുന്നുണ്ട്. മുട്ടില്‍ സ്വദേശിയായ ഹസന്-മൈമൂന ദമ്പതികളുടെ മകനാണ് അമീര്‍ ഹാമിദ്. കണ്ണൂര്‍ സ്വദേശിയായ ഹാഫിള് സഹല്‍ മൗലവി, ലക്ഷദ്വീപ് സ്വദേശി അഷ്റഫ് ഫൈസി എന്നിവരുടെ ശിക്ഷണത്തിലാണ് കുട്ടികള്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയത്. കുറഞ്ഞ കാലം കൊണ്ട് ഹിഫ്ള് പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളെ മാനേജ്മെന്റും സ്റ്റാഫും അനുമോദിച്ചു. ശിഹാബുദ്ദീന് തങ്ങള്‍, സയ്യിദ് സാബിത് റഹ്മാനി, ജഅ്ഫര്‍ ഹൈതമി, ഇബ്റാഹിം ഫൈസി പേരാല്‍, എ.കെ സുലൈമാന്‍ മൗലവി, അബ്ദുല്ല ബാഖവി, ജംഷാദ് മാസ്റ്റര്‍, ഹാമിദ് റഹ്മാനി, സലീം മാസ്റ്റര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."