പുതുരുത്തിയില്‍ വന്‍ ചന്ദന വേട്ട: ചാക്കുകളിലാക്കി കടത്തുകയായിരുന്ന ചന്ദനം നാട്ടുകാര്‍ പിടികൂടി
വടക്കാഞ്ചേരി: നഗരസഭയിലെ പുതുരുത്തി കുരിശ് പള്ളിക്ക് സമീപം വന്‍ ചന്ദന വേട്ട പുതുരുത്തി വനത്തില്‍ നിന്ന് വെട്ടിയെടുത്ത് ചെറിയ കഷ്ണങ്ങളാക്കി കടത്തുകയായിരുന്ന 50 കിലോയോളം ചന്ദനമുട്ടികള്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ പിടികൂടി. സംശയകരമായ സാഹചര്യത്തില്‍ ബിഗ് ഷോപ്പറുകളിലും സഞ്ചികളിലും ചാക്കുകളിലുമായി കടത്തുകയായിരുന്നു ചന്ദനം. ജനങ്ങള്‍ വളഞ്ഞതോടെ കടത്തുകാര്‍ സഞ്ചികള്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. കാട്ടിലേയ്ക്ക് ഓടി കയറിയ മോഷ്ടാക്കള്‍ക്ക് വേണ്ടി നാട്ടുകാര്‍ വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രി 9.30 ഓടെയാണ് സംഭവംപഴവൂരില്‍ നിന്നെത്തിയ വനപാലകര്‍ ചന്ദനമുട്ടികള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഈ മേഖലയില്‍ നിന്ന് ഇതര സംസ്ഥാനക്കാരായ ചന്ദന മോഷ്ടാക്കളെ പിടികൂടിയിരുന്നു. പ്രതികളുടേതെന്ന് കരുതുന്ന മൊബൈല്‍ ഫോണ്‍ നാട്ടുകാര്‍ കണ്ടെടുത്ത് വനപാലകര്‍ക്ക് കൈമാറിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."