ജനുവരിയില്‍ താമസാനുമതി നല്‍കിയതില്‍ വന്‍ വര്‍ധനവ്
ദോഹ: ജനുവരിയില്‍ 24,660 റസിഡന്‍സി പെര്‍മിറ്റ് (ആര്‍.പി) അനുവദിച്ചതായി വികസനാസൂത്രണ സ്ഥിതി വിവരക്കണക്ക് മന്ത്രാലയം വ്യക്തമാക്കി. ആര്‍.പി അനുവദിച്ചതില്‍ കഴിഞ്ഞവര്‍ഷം ഡിസംബറിനേക്കാള്‍ 14.6 ശതമാനമാണ് വര്‍ധന. ഡിസംബറില്‍ 21,552 താമസാനുമതി രേഖകളാണ് അനുവദിച്ചത്. ജനുവരിയില്‍ ഇ-പോര്‍ട്ടല്‍ വഴി പുതുക്കിയ ആര്‍.പിയില്‍ ഡിസംബറിനെ അപേക്ഷിച്ച് 10.1 ശതമാനമാണ് വര്‍ധന. ഡിസംബറില്‍ 86,869 ആയിരുന്നത് ജനുവരിയില്‍ 95,649 ആയി വര്‍ധിച്ചു. അതേസമയം ജനുവരിയില്‍ എക്‌സിറ്റ് പെര്‍മിറ്റ് അനുവദിച്ചതില്‍ കുറവുണ്ടായിട്ടുണ്ട്.
ഡിസംബറിനെ അപേക്ഷിച്ച് 95.5 ശതമാനമാണ് കുറവ്. ഡിസംബറില്‍ 24,227 ആയിരുന്നത് ജനുവരിയില്‍ 1,091 ആയി കുറഞ്ഞു. ഡിസംബറില്‍ അവധിക്കാലം ചെലവഴിക്കാന്‍ നിരവധി പേര്‍ നാട്ടിലേക്ക് മടങ്ങിയതാണ് ആ മാസം എക്‌സിറ്റ് പെര്‍മിറ്റ് വര്‍ധിക്കാന്‍ കാരണം. ജനുവരിയില്‍ 36,913 ഹെല്‍ത്ത്് കാര്‍ഡുകളാണ് പുതുക്കിയത്. ഡിസംബറിനേക്കാള്‍ 17.4 ശതമാനമാണ് വര്‍ധന. മെഡിക്കല്‍ പ്രാക്ടീസിനായി 1,237 ലൈസന്‍സ് അനുവദിച്ചിട്ടുണ്ട്. ഡിസംബറിനേക്കാള്‍ 14.3 ശതമാനമാണ് വര്‍ധന. ഡിസംബറിലിത് 1,082 ആയിരുന്നു. മെഡിക്കല്‍ കമ്മീഷന്‍ ആരോഗ്യ പരിശോധനക്കായുള്ള ഓണ്‍ലൈന്‍ അപേക്ഷകളില്‍ ജനുവരിയില്‍ 51,941 ഉം ഡിസംബറില്‍ 44,697 ആയിരുന്നു. ഹുക്കുമി വഴി നല്‍കിയ ബിസിനസ് വിസയിലും ജനുവരിയില്‍ 48.6 ശതമാനമാണ് വര്‍ധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."