കാഞ്ഞങ്ങാട്-പാണത്തൂര്‍-കാണിയൂര്‍ റെയില്‍പാത: പദ്ധതിയുടെ അനുമതിക്കായി ഇടപെടും: മന്ത്രി ഇ. ചന്ദ്രശേഖരന്‍
രാജപുരം: അത്യുത്തര കേരളത്തിന്റെയും ദക്ഷിണ കര്‍ണാടകയുടേയും സ്വപ്ന പദ്ധതിയായ കാഞ്ഞങ്ങാട്-പാണത്തൂര്‍-കാണിയൂര്‍ റെയില്‍പാതയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ സമ്മത പത്രം നല്‍കുന്ന വിഷയത്തില്‍ ആവശ്യമായ ഇടപെടല്‍ നടത്തുമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍.
സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി ലാഭകരമെന്ന് കണ്ടെത്തിയ 91 കി.മീ റെയില്‍പാതയില്‍ 45 കിലോ മീറ്ററാണ് കേരളത്തിലൂടെ കടന്നുപോകുന്നത്. കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡമനുസരിച്ച് പകുതി വിഹിതം സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ടതുണ്ട്.
ഇതിനുള്ള സമ്മതപത്രം നല്‍കാത്തതിനെ തുടര്‍ന്നാണ് പദ്ധതി അനിശ്ചിതത്വത്തിലായത്.
2016ലെ സംസ്ഥാന ബജറ്റില്‍ കാണിയൂര്‍ പാതക്കായി 20 കോടി വകയിരുത്തിയിട്ടുണ്ട്. കാഞ്ഞങ്ങാട നഗര വികസന സമിതി ജനറല്‍ കണ്‍വീനര്‍ സി. യൂസുഫ് ഹാജി, കണ്‍വീനര്‍ സി.എ പീറ്റര്‍, ടി. മുഹമ്മദ് അസ്‌ലം, എം. വിനോദ്, സി. മുഹമ്മദ് കുഞ്ഞി, എ. ദാമോദരന്‍, എം.എസ് പ്രദീപ്, സുറൂര്‍ മൊയ്തു ഹാജി തുടങ്ങിയവര്‍ മന്ത്രി ഇ. ചന്ദ്രശേഖരനുമായി നടത്തിയ ചര്‍ച്ചയിലാണ് കാണിയൂര്‍ പാതയുടെ വിഷയത്തില്‍ ഇടപെടല്‍ നടത്തുമെന്ന് അദ്ദേഹം അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."