പരമാവധി ഡോക്ടര്‍മാരെ സര്‍ക്കാര്‍സേവനരംഗത്ത് ഉള്‍ക്കൊള്ളിക്കാന്‍ നടപടിയെടുക്കും: മന്ത്രി
തിരുവനന്തപുരം: പരമാവധി ഡോക്ടര്‍മാരെ സര്‍ക്കാര്‍ സേവനരംഗത്ത് ഉള്‍ക്കൊള്ളിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ. 'നീറ്റ്' അഖിലേന്ത്യാ മെഡിക്കല്‍,ദന്തല്‍ പി.ജി പ്രവേശന പരീക്ഷയില്‍ ഉന്നതവിജയം നേടിയ ആരോഗ്യ സര്‍വകലാശാലയ്ക്ക് കീഴിലുള്ളവരെ അനുമോദിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഇന്ത്യയിലെ എല്ലാ മെഡിക്കല്‍,ദന്തല്‍ മേഖലയിലെ കോളജുകളിലും നിന്നുള്ളവരോട് മല്‍സരിച്ചാണ് കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഒന്നാം റാങ്ക് ഉള്‍പ്പെടെ നിരവധി മുന്‍നിര റാങ്കുകള്‍ നേടിയത്. ഇതില്‍ ബഹുഭൂരിപക്ഷവും സര്‍ക്കാര്‍ കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണെന്നതും ശ്രദ്ധേയമാണ്. കോളജുകളുടെയും ആരോഗ്യ സര്‍വകലാശാലയുടെയും അക്കാദമിക, ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
ഉന്നതവിജയം നേടിയവര്‍ക്ക് മന്ത്രി ഉപഹാരങ്ങള്‍ സമ്മാനിച്ചു. ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. എം.കെ.സി നായര്‍, പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എ. നളിനാക്ഷന്‍, റിസര്‍ച്ച് ഡീന്‍ ഡോ. കെ. അജിത്കുമാര്‍, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. റംലാ ബീവി തുടങ്ങിയവര്‍ സംബന്ധിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."