HOME
DETAILS
MAL
'സഭ രാഷ്ട്രീയ കോടതിയല്ല, സ്പീക്കര്‍ ജഡ്ജിയുമല്ല'- 'വാടക' പരാമര്‍ശത്തില്‍ വീണ്ടും സ്പീക്കര്‍
backup
March 14 2017 | 06:03 AM
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ 'വാടക' പരാമര്‍ശത്തില്‍ വീണ്ടും സ്പീക്കറുടെ റൂളിങ്. മുഖ്യമന്ത്രിയുടെ പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കാത്തതിനെ കുറിച്ചായിരുന്നു റൂളിങ്.
സഭ രാഷ്ട്രീയ കോടതിയല്ലെന്നും സ്പീക്കര്‍ ജഡ്ജിയല്ലെന്നും സ്പീക്കര്‍ സഭയില്‍ പറഞ്ഞു. രാഷ്ട്രീയ കാര്യങ്ങളില്‍ മറുപടി പറയാന്‍ അവസരം നല്കാന് മാത്രമേ സ്പീക്കര്‍ക്ക് കഴിയൂ. റൂളിങ് നല്കിയ വിഷയത്തില്‍ സഭക്കകത്തും പുറത്തും പ്രതിപക്ഷം വിമര്‍ശനം ഉന്നയിക്കുന്നത് ശരിയാണോ എന്നും സ്പീക്കര്‍ ചോദിച്ചു.
സഭാനടപടികളെ നെഗറ്റിവ് ആയി ചിത്രീകരിക്കുന്നത് ഖേദകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."