HOME
DETAILS
MAL
ലയണ്‍ ഫിഷിനു ചന്തേരയിലെ അക്വേറിയത്തില്‍ സുഖവാസം
backup
June 23 2016 | 21:06 PM
ചെറുവത്തൂര്‍: ആഴക്കടലില്‍ കാണപ്പെടുന്ന ലയണ്‍ ഫിഷിനു ചന്തേരയിലെ അക്വേറിയത്തില്‍ സുഖവാസം. ചന്തേര ഗവ. യു.പി സ്കൂളിനു മുന്നിലെ ബാബുവിന്റെ അലങ്കാര മത്സ്യ വിപണന കേന്ദ്രത്തിലാണ് അതിഥിയായി ഈ അപൂര്‍വ മത്സ്യം എത്തിയിരിക്കുന്നത്. ഇന്തോ പസഫിക് സമുദ്രമാണ് ഇതിന്റെ ജന്മദേശം. പുഴയില്‍ മീന്‍ പിടിക്കാനെത്തിയ ബാബുവിന്റെ സുഹൃത്തുക്കളുടെ വലയിലാണു ലയണ്‍ ഫിഷ്കുടുങ്ങിയത്. ഇതുവരെ കാണാത്ത മത്സ്യത്തെ കണ്ട ഇവര്‍ മീന്‍ വളര്‍ത്തലില്‍ തല്പരനായ ബാബുവിന്റെ അരികിലേക്ക് ഇതിനെ എത്തിക്കുകയായിരുന്നു. ശരീരത്തില്‍ നിറയെ മുള്ളുകളും വരകളോടു കൂടിയ ചിറകുകളും ഉള്ള ഈ മീനിനെ സീബ്ര ഫിഷ്, ഫയര്‍ ഫിഷ്, ടര്‍ക്കി ഫിഷ്, ബട്ടര്‍ഫ്ലൈ കോഡ് എന്നിങ്ങനെയും വിളിക്കാറുണ്ട്. കടലില്‍ നിന്നുള്ള വെള്ളം അക്വേറിയത്തില്‍ നിറച്ചാണ് ബാബു ഇപ്പോള്‍ ഇതിനെ പരിപാലിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."