HOME
DETAILS
MAL
ആളെ കൊല്ലുന്നതില്‍ ബി.ജെ.പിയും സി.പി.എമ്മും മത്സരിക്കുന്നു: സുധീരന്
backup
May 08 2018 | 18:05 PM
കോഴിക്കോട്: ആളെ കൊല്ലുന്നതില്‍ ബി.ജെ.പിയും സി.പി.എമ്മും മത്സരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്.
കസ്റ്റഡി മരണങ്ങള്‍ക്കും കൊലപാതക രാഷ്ട്രീയത്തിനുമെതിരേ യു.ഡി.എഫ് ജില്ലാ കമ്മിറ്റി നടത്തിയ കലക്ട്രേറ്റ് പിക്കറ്റിങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭീകരന്മാരെ കടത്തിവെട്ടുന്ന രീതിയിലാണ് സി.പി.എമ്മും ബി.ജെ.പിയും പ്രവര്‍ത്തിക്കുന്നത്. പൊലിസ് വകുപ്പ് വന്‍പരാജയമാണ്.
മനുഷ്യജീവന് വിലയില്ലാത്ത സംസ്ഥാനമായി കേരളം മാറി. മോദിയും പിണറായിയും അസഹിഷ്ണുതയുടെ ആള്‍രൂപമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."