സ്‌കൂള്‍വാനും കാറും കൂട്ടിയിടിച്ച് 11 പേര്‍ക്ക് പരുക്ക്
ചാവക്കാട്: സ്‌കൂള്‍വാനും കാറും കൂട്ടിയിടിച്ച് എട്ടു വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് പരുക്കേറ്റു. വട്ടെകാട് പി.കെ.എം.എച്ച്.എം യു.പി സ്‌കൂളിന്റെ വാനാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ സ്‌കൂളിലേക്ക് കുട്ടികളെ എടുക്കാനായി പോകുമ്പോള്‍ തോട്ടാപ് കോളനിപ്പടിയില്‍ വച്ചാണ് അപകടം.
അഞ്ചങ്ങാടി ഭാഗത്തുനിന്നും വരികയായിരുന്ന വാന്‍ കോളനിപ്പടിയില്‍നിന്നും ഇരട്ടപ്പുഴ റോഡിലേക്ക് തിരിഞ്ഞതോടെ അതേദിശയില്‍ വന്നിരുന്ന സ്വിഫ്റ്റ് കാര്‍ വാനില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാനിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ക്കും കാര്‍ യാത്രക്കാര്‍ക്കും പരുക്കേല്‍ക്കുകയായിരുന്നു.
പരുക്കേറ്റ സ്‌കൂള്‍ വിദ്യാര്‍ഥികളായ തോട്ടാപ്പ് അയിനിക്കല്‍ അഹമ്മദ് കബീറിന്റെ മകള്‍ എല്‍.കെ.ജി വിദ്യാര്‍ഥി ഖൈറുന്നീസ, തൊട്ടാപ്പ് വലിയകത്ത് ബദറിന്റെ മകന്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥി ഈസ, നാലാം ക്ലാസ് വിദ്യാര്‍ഥികളായ ഹമീദിന്റെ മകന്‍ മിസ്ഹബ്, അയിനിക്കല്‍ കബീറിന്റെ മകള്‍ സനിയ, ബസില്‍ സഹായിയായി ജോലി ചെയ്യുന്ന സാജിത (35), കാര്‍ യാത്രികരായ അഞ്ചങ്ങാടി മടപ്പെന്‍ ഷാഹുല്‍ ഹമീദിന്റെ ഭാര്യ നഫീസ (55), ഇവരുടെ മകളും തൊട്ടാപ്പ് റംളാന്‍ വീട്ടില്‍ ജാഫറിന്റെ ഭാര്യ ഷഫീന(33), മക്കള്‍ രാജാ സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥി ശിഫാന്‍, ഒന്നര വയസുകാരന്‍ റിബാഹ് എന്നിവരെ മുതുവട്ടൂര്‍ രാജാ ആശുപത്രിയിലും വട്ടെകാട് യു.പി സ്‌കൂള്‍ വിദ്യാര്‍ഥികളായ കുറുപ്പത്ത് ബദറുവിന്റെ മകള്‍ റിഷാന (8), പുതുവീട്ടില്‍ അഷറഫിന്റെ മകള്‍ ബുഷറ(11), പുതുവീട്ടില്‍ ഹൈദ്രോസിന്റെ മകള്‍ ഫൈമ (9) എന്നിവരെ ചാവക്കാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അപകടത്തെ തുടര്‍ന്ന് ഈസയെ വിദഗ്ധ ചികിത്സക്കായി കുന്നംകുളം റോയല്‍ ആശുപത്രിയിലേക്ക് മാറ്റി.
നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. സ്‌കൂള്‍വാന്‍ അശ്രദ്ധമായി തിരിച്ചതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."