ഫ്‌ളാറ്റ് നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കും
കൊടുങ്ങല്ലൂര്‍: ചേരി നിര്‍മാര്‍ജ്ജന പദ്ധതിയുമായി ബന്ധപ്പെട്ട് കാവില്‍ക്കടവില്‍ നഗരസഭ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്ന ഫ്‌ളാറ്റിന്റെ നിര്‍മാണം എത്രയും വേഗം പൂര്‍ത്തിയാക്കുവാനും ഇതുമായി ബന്ധപ്പെട്ട് മാറ്റി താമസിപ്പിച്ചവര്‍ക്ക് ഫ്‌ളാറ്റ് അനുവദിക്കാനും നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഇപ്പോള്‍ പണിപൂര്‍ത്തിയായ ആറ് ഫ്‌ളാറ്റുകളില്‍ താമസമാക്കിയവര്‍ക്ക് ആവശ്യമായ വൈദ്യുതി, വെള്ളം എന്നിവ എത്രയും വേഗം എത്തിക്കുവാനും കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് നടന്ന സമരങ്ങളും പൊലിസ് ഇടപെടലുകളെ സംബന്ധിച്ച് ഭരണകക്ഷി കൗണ്‍സിലര്‍ സി.പി.എംലെ സി.പി രമേശനാണ് ഫ്‌ളാറ്റ് പ്രശ്‌നം കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഇവിടെ നിന്നും മാറ്റി താമസിപ്പിച്ച കുടുംബങ്ങള്‍ക്ക് മറ്റൊരു പദ്ധതി തയ്യാറാക്കി വരികയാണെന്ന് ചെയര്‍മാന്‍ സി.സി വിപിന്‍ ചന്ദ്രന്‍ കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു.
ഈ കുടുംബങ്ങള്‍ക്ക് നഗരസഭയില്‍ മൂന്ന് സെന്റ് സ്ഥലം അനുവദിക്കുകയും, നഗരസഭയുടെ ഭവന നിര്‍മ്മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇവര്‍ക്ക് വീട് പണിയുന്നതിന് ആവശ്യമായ സഹായം നല്‍കണമെന്ന ഈ വീട്ടുകാരുടെ ആവശ്യം നഗരസഭ പരിഗണിക്കുന്നതിനിടയിലാണ് ഈ വീട്ടുകാര്‍ കുടില്‍കെട്ടി സമരത്തിനെത്തിയത്. അതുകൊണ്ട് മറ്റ് തീരുമാനങ്ങളെല്ലാം നിര്‍ത്തിവെച്ച് എത്രയും പെട്ടെന്ന് ഫ്‌ളാറ്റ് നിര്‍മ്മിച്ച് ഇവരെ പുനരധിവസിപ്പിക്കുവാന്‍ തീരുമാനിക്കുകയാണെന്ന ചെയര്‍മാന്റെ മറുപടി കൗണ്‍സില്‍ യോഗം അംഗീകരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."