HOME
DETAILS
MAL
അറബിക് സര്‍വകലാശാല: ചര്‍ച്ചക്ക് തയാറെന്ന് മന്ത്രി
backup
March 14 2017 | 19:03 PM
തിരുവനന്തപുരം: സംസ്ഥാനത്ത് അറബിക് സര്‍വകലാശാല സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തുടര്‍ചര്‍ച്ചക്ക് തയാറെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. പി.കെ അബ്ദുറബ്ബിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
അറബിക് സര്‍വകലാശാല സ്ഥാപിക്കുന്നതിനുള്ള സാധ്യത നേരത്തേ നിലനിന്നിരുന്നു. എന്നാല്‍, സംസ്ഥാനത്തിന്റെ ധനസ്ഥിതി പുതിയ സര്‍വകലാശാല ആരംഭിക്കുന്നതിന് തടസ്സമാണെന്ന് ധനവകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അറബിക് സര്‍വകലാശാല സ്ഥാപിക്കാന്‍ തല്‍ക്കാലം സര്‍ക്കാരിനാവില്ല. ഹൈദരാബാദ് ആസ്ഥാനമായ ഫോറിന്‍ ലാംഗ്വേജ് യൂനിവേഴ്‌സിറ്റിയുടെ ഓഫ് കാംപസ് മലപ്പുറത്ത് ആരംഭിക്കാനുള്ള നടപടികള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. ഇതിനായി 75 ഏക്കര്‍ സ്ഥലം ഏറ്റെടുത്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."