അപകടങ്ങളില്‍ വര്‍ധന; യുവ ഡ്രൈവര്‍മാര്‍ക്ക് നിയന്ത്രണങ്ങള്‍ വന്നേക്കും
ദുബൈ: അപകടങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ യുവ ഡ്രൈവര്‍മാരെ കര്‍ശനമായി നിയന്ത്രിക്കാന്‍ ആലോചന. ഡ്രൈവിങ് പരിശീലനത്തിലെ മാറ്റവും ഇന്‍ഷുറന്‍സ് പ്രിമിയം തുകയില്‍ വന്‍ വര്‍ധനയും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ആലോചിക്കുന്നത്. 2015ല്‍ യു.എ.ഇയില്‍ റോഡപകടങ്ങളില്‍ 675 മരണങ്ങളാണുണ്ടായത്. 2016ല്‍ ഇത് 725 ആയി ഉയര്‍ന്നു.
പകുതിയോളം 18നും 30 വയസിന് ഇടയില്‍ പ്രായമുള്ളവര്‍ കാരണമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഡ്രൈവിങ് ലൈസന്‍സിനും വാഹന രജിസ്ട്രേഷനും പുതിയ നിബന്ധനകൊണ്ടുവരാന് സര്‍ക്കാര്‍ ആലോചിക്കുന്നത്. ചെറുപ്പക്കാരാണ് ഇനി നമ്മുടെ പ്രധാന ലക്ഷ്യമെന്ന് ഗള്‍ഫ് ട്രാഫിക് വാരാചരണത്തിന്റെ ഉദ്ഘാടത്തിനിടെ ആഭ്യന്തര അണ്ടര്‍ സെക്രട്ടറി ലഫ്റ്റനന്റ് ജനറല്‍ സൈഫ് അല്‍ ഷഫാര്‍ പറഞ്ഞു.
അമിത വേഗത, മൊബൈല്‍ ഫോണ്‍ ഉപയോഗം, വാഹനങ്ങള്‍ക്കിടയില്‍ അകലം പാലിക്കാതിരിക്കല്‍ എന്നിവയാണ് അപകടങ്ങളുടെ പ്രധാന കാരണം. അരക്ഷിത ഡ്രൈവിങ് സൃഷ്ടിക്കുന്ന അപകടങ്ങളെപ്പറ്റി യുവാക്കളെ സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ ഉപയോഗിച്ച് ബോധവത്കരിക്കും.
ഒരു ലക്ഷം പേരില്‍ 5.5 എന്ന തോതിലാണ് റോഡപകടങ്ങളില്‍ മരണപ്പെടുന്നത്, 2021നകം ഇത് മൂന്നായി കുറയ്ക്കാനാണ് ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."