പൈപ്പ് ഇടുന്നതിന് താഴ്ത്തിയ കുഴി മൂടിയില്ല; കോട്ടവാതില്‍ റോഡില്‍ ഗതാഗതം ദുരിതമാവുന്നു
മാള: പൈപ്പ് ഇടുന്നതിന് താഴ്ത്തിയ കുഴി മൂടിയില്ല. മാള വടമ കോട്ട വാതില്‍ റോഡില്‍ ഗതാഗതം ദുരിതമാവുന്നു.ബസ് സര്‍വീസുള്ള റോഡാണിത്. കാടുകുറ്റി വഴി ചാലക്കുടിയിലേക്ക് ഒന്നിലധികം സര്‍വീസുകള്‍ ഉണ്ട്.
ഇവിടെ ഏതാനും ദിവസം മുന്‍പ് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് തകര്‍ന്നതാണ് വിനയായത്. വൈന്തലയില്‍ നിന്നും കൊടുങ്ങല്ലൂര്‍ ഭാഗത്തേകുള്ള കൂറ്റന്‍ പൈപ്പാണ് തകര്‍ന്നത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തി. താമസിയാതെ പുതിയ പൈപ്പ് കൊണ്ടുവന്നു പുന:സ്ഥാപിച്ചു. എന്നാല്‍ കുഴി മൂടാതെ ഉപേക്ഷിച്ചു.
ഒന്നര പതിറ്റാണ്ടിലധികം പഴക്കമുണ്ട് തകര്‍ന്ന പൈപ്പിന്. വെള്ളം വിട്ടതിനു ശേഷം തകരാര്‍ പരിശോധനയാണ് ലക്ഷ്യമിട്ടത്. രണ്ടാഴ്ച കാലമായിട്ടും കുഴി മൂടാന്‍ അതോറിറ്റി തയാറായില്ല. നാട്ടുകാര്‍ വാര്‍ഡ് പഞ്ചായത്ത് അംഗത്തെ സമീപിച്ചുവെങ്കിലും പരിഹാരം നീളുകയാണ്.
തിങ്കളാഴ്ച റോഡ് റീടാറിംങ് നടത്തുന്നതിന് കരാറുകാരന് എത്തി. ഈ ഭാഗം ഒഴിച്ച് മറ്റു ഭാഗങ്ങള്‍ ടാറിംങ് നടത്തുമെന്നാണ് ഇദ്ദേഹം പറയുന്നത്. ഇതിനിടെ പൈപ്പി നെടുത്ത കുഴി മൂലം തങ്ങളുടെ വീട്ടിലേക്ക് പ്രവേശിക്കാനാവില്ലന്ന് കാണിച്ച് സമീപവാസി അധികൃതരെ സമീപിച്ചിട്ടുണ്ട്. 15 വര്‍ഷത്തെ ആയുസ് മാത്രമാണ് ഇത്തരം പൈപ്പുകള്ക്കെന്നാണ് വിദഗ്ധര്‍ പറയുന്നത്. പഴകിയ പൈപ്പുകള്‍ പലയിടത്തും മാറ്റി സ്ഥാപിച്ചീട്ടുണ്ട്. ഇനിയും ഏറെ പ്രദേശങ്ങളില്‍ മാറ്റിയിടേണ്ടതുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."