കട്ടച്ചിറ എക്‌സൈസ് റോഡ് തകര്‍ന്നു
തിരൂര്‍: റോഡ് തകര്‍ന്ന് കുണ്ടും കുഴിയുമായതിനാല്‍ കട്ടച്ചിറ എക്‌സൈസ് റോഡ് വഴി സര്‍വിസ് നടത്താന്‍ ഓട്ടോ അടക്കമുള്ള ടാക്‌സി വാഹനങ്ങള്‍ക്ക് മടി. കഴിഞ്ഞ മഴക്കാലത്തിന് ശേഷം റോഡ് പലയിടത്തായി തകര്‍ന്നു കിടന്നിട്ടും അറ്റകുറ്റപണി നടത്തി നന്നാക്കാന്‍ നടപടിയുണ്ടാകാത്തതാണ് പ്രദേശവാസികള്‍ക്ക് തലവേദനയായിരിക്കുന്നത്.
തിരൂര്‍ തെക്കുംമുറിയില്‍ നിന്ന് വൈരങ്കോട്, പുത്തനത്താണി അടക്കമുള്ള മേഖലകളിലേക്ക് പോകുന്ന പുല്ലൂരുമായി ബന്ധിപ്പിക്കുന്നതാണ് ബി.പി അങ്ങാടി എത്തും മുമ്പുള്ള കട്ടച്ചിറ എക്‌സൈസ് റോഡ്. തലക്കാട് പഞ്ചായത്ത് പരിധിയിലൂടെയാണ് റോഡ് കടന്നുപോകുന്നതെങ്കിലും നവീകരണ പ്രവൃത്തി നടത്താന്‍ നടപടി വൈകുന്നതാണ് പ്രശ്‌നം. റോഡ് തകര്‍ന്നതിനാല്‍ പല ഓട്ടോകളും ട്രിപ്പ് വിളിച്ചാല്‍ വരുന്നില്ലെന്നും വന്നാല്‍ തന്നെ റോഡിന്റെ ശോചനീയാവസ്ഥ കാരണം പറഞ്ഞ് കൂടുതല്‍ ചാര്‍ജ് വാങ്ങുന്നതായും പ്രദേശവാസികള്‍ പറഞ്ഞു.
ഇതിനു പുറമേ സ്വന്തം വാഹനങ്ങളിലുള്ള യാത്ര പോലും കൂടുതല്‍ ദുഷ്‌ക്കരമാകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും യാത്രക്കാര്‍ പറയുന്നു. അടുത്ത മഴക്കാലത്തിന് മുമ്പ് റോഡും ഡ്രൈനേജും അറ്റകുറ്റപണി നടത്തി നവീകരിക്കാന്‍ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."