വളാഞ്ചേരി സമ്പൂര്‍ണ വെളിയിട വിസര്‍ജനമുക്ത നഗരം
വളാഞ്ചേരി: പൊതുസ്ഥലത്ത് മല വിസര്ജ്ജജനം പൂര്‍ണമായും ഒഴിവാക്കിയ നഗരസഭയായി വളാഞ്ചേരിയെ പ്രഖ്യാപിച്ചു. നഗരസഭാ കൗണ്‍സിലില്‍ പ്രത്യേകമായി ചേര്‍ന്ന യോഗത്തില്‍ ചെയര്‍പേഴ്സണ്‍ എസ് ഷാഹിന ടീച്ചര്‍ പ്രഖ്യാപനം നിര്‍വഹിച്ചു. കക്കൂസ് സംവിധാനം ഇല്ലാതിരുന്ന വീടുകളെ സര്‍വ്വേ നടത്തി അര്‍ഹരായ 45 കുടുബങ്ങള്‍ക്ക് കക്കൂസ് സംവിധാനം ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു.ഈ വീടുകളിലെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് മിഷന്റെ സഹായത്തോടെ നഗരസഭയുടെ വിഹിതം കൂടി ഉള്‍പ്പെടുത്തി സൗജന്യ കക്കൂസുകള്‍ നിര്‍മിച്ചത്.
ഇതോടെ, പൊതുസ്ഥലത്ത് മലവിസര്‍ജ്ജനം നടത്തുന്ന കുടുംബങ്ങളില്ലാത്ത നഗരമായി വളാഞ്ചേരി മാറിയിരിക്കുകയാണ്. നഗരത്തിലെ വിദ്യാര്‍ഥികള്‍, സ്വയം സഹായ സംഘം അംഗങ്ങള്‍ എന്നിവരില്‍ നിന്നെല്ലാം ഇത്തരത്തില്‍ പ്രഖ്യാപനം പൂരിപ്പിച്ച് വാങ്ങി ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."