ചേലൂര്‍ സ്റ്റേഡിയം നിര്‍മാണം നിലച്ചു സി.പി.എമ്മിനെതിരേ യു.ഡി.എഫ്
പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ 18-ാം വാര്‍ഡ് ചേലൂരിലെ പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ നിലച്ചതായി പരാതി. പ്രാരംഭ ഘട്ടമായി നടക്കേണ്ട 13 ലക്ഷം രൂപയുടെ ഫണ്ട് ഈ മാസം 31നകം വിനിയോഗിക്കാന്‍ കഴിയാതെ ലാപ്സാകുന്ന സ്ഥിതിയിലാണുള്ളതെന്ന് പഞ്ചായത്ത് ഭരണ സമിതിയംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരു മുന്‍ പഞ്ചായത്ത് പ്രതിനിധിയുടെ ഇടപെലാണ് ഇതിനു കാരണമെന്നും അംഗങ്ങള്‍ ആരോപിച്ചു. 30 വര്‍ഷം മുന്‍പ് യു.ഡി.എഫ് ഭരണസമിതി വാങ്ങിയ മൂന്നേക്കര്‍ സ്ഥലത്താണ് സ്റ്റേഡിയം നിര്‍മിക്കാന്‍ ശ്രമം ആരംഭിച്ചത്. എന്നാല്‍ പിന്നീട് വന്ന ഭരണസമിതി സ്റ്റേഡിയത്തിന്റെ പുരോഗതിക്കുവേണ്ടി ഒന്നും ചെയ്തില്ല. സ്റ്റേഡിയത്തിന്റെ മതില് നിര്‍മാണം നിലച്ചു. ഭാഗികമായി അടിത്തറ നിര്‍മിച്ച ശേഷം പണി ഉപേക്ഷിക്കുകയാണുണ്ടായത്. 2015-ല്‍ വന്ന പുതിയ ഭരണസമിതി പണികള്‍ പുനരാംരഭിക്കാന്‍ പുതിയ കരാര്‍ വെക്കുകയും ചെയ്തിരുന്നു. എന്നാല്‍ പഴയ കമ്മിറ്റി ചെയര്‍മാനും മുന്‍ പഞ്ചായത്തംഗവുമടക്കം ഇതിനെ എതിര്‍ത്ത് രംഗത്തു വന്നു. ഇവരുടെ അനാവശ്യമായ ഇടപെടലുകള്‍ കരാറുകാരന് പണികള്‍ ഉപേക്ഷിക്കാന്‍ കാരണമായതായി അംഗങ്ങള്‍ ആരോപിച്ചു. ഇക്കാര്യം ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന യോഗങ്ങളില്‍ ഇവര്‍ പഞ്ചായത്ത് ഉദ്യോഗസ്ഥരെയും മറ്റും അധിക്ഷേപിച്ച് ഇറങ്ങിപോകുകയാണുണ്ടായത്. പഞ്ചായത്ത് പ്രസിഡന്റ് ശിവരാമന് പാറക്കുഴി, അംഗങ്ങളായ തോമസ് പാഴൂക്കാല, മുനീര്‍, പി.വി സെബാസ്റ്റിയന്, ജാന്‍സി ജോസഫ് വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."