HOME
DETAILS
MAL
മൊകേരി എല്‍.പി സ്‌കൂള്‍ ശതോത്തര രജത ജൂബിലി നിറവില്‍
backup
March 14 2017 | 21:03 PM
കുറ്റ്യാടി: കുന്നുമ്മല്‍ പഞ്ചായത്തിലെ മൊകേരി എല്‍.പി സ്‌കൂള്‍ സ്ഥാപിതമായിട്ട് 126 വര്‍ഷം പിന്നിടുന്നു. 1890ല്‍ മൊകേരി കടത്തനാടന്‍ കല്ലിനടുത്ത് പൊക്കായി ഗുരുക്കളാണ് സ്‌കൂള്‍ സ്ഥാപിച്ചത്. ഇംഗ്ലീഷ് മീഡിയം അണ്‍ എയ്ഡഡ് വിദ്യാലയങ്ങളുടെ അതിപ്രസരമായതോടെ ഈ പൊതുവിദ്യാലയവും നിലനില്‍പിനുവേണ്ടിയുള്ള പോരാട്ടത്തിലാണ്. നാട്ടുകാര്‍ ചേര്‍ന്ന് സ്‌കൂള്‍ സംരക്ഷണ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. അക്കാദമിക തലത്തിലും മറ്റും നിരവധി പദ്ധതികള്‍ക്ക് സംരക്ഷണസമിതി രൂപം നല്‍കിയതായി പി.ടി.എ പ്രസിഡന്റ് സതീശനും, അധ്യാപകനായ മിഥുന്‍ലാലും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."