HOME
DETAILS
MAL
ബോക്‌സിങ്: മനോജ് കുമാറിന് ഒളിംപിക്‌സ് യോഗ്യത
backup
June 24 2016 | 05:06 AM
ബകു: 64 കിലോ വിഭാഗത്തില്‍ ഇന്ത്യന്‍ താരം മനോജ് കുമാറിന് ഒളിംപിക് യോഗ്യത. അസര്‍ബൈജാനില്‍ നടക്കുന്ന അന്താരാഷ്ട്ര ബോക്‌സിങ് അസോസിയേഷന്റെ ലോക ഒളിംപിക് യോഗ്യത ടൂര്‍ണമെന്റിന്റെ സെമി ഫൈനലിലെത്തിയാണ് മനോജ് റിയോയിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചത്. ക്വാര്‍ട്ടറില്‍ താജിക്കിസ്ഥാന്റെ റാക്കിമോവ് ഷാവ്കാഡ്‌സോണിനെയാണ് മനോജ് പരാജയപ്പെടുത്തിയത്.സ്‌കോര്‍ 3-0
മറ്റൊരു മത്സരത്തില്‍ ഇന്ത്യയുടെ വികാസ് കൃഷ്ണനും ഒളിംപിക് യോഗ്യത സ്വന്തമാക്കിയിട്ടുണ്ട്. 75 കിലോ വിഭാഗത്തില്‍ ലീ ഡോങ്‌യന്നിനെയാണ് വികാസ് വീഴ്ത്തിയത്. സ്‌കോര്‍ 3-0. നേരത്തെ ശിവ ഥാപ്പ നേരത്തെ തന്നെ റിയോയിലേക്ക് യോഗ്യത നേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."