പഞ്ചായത്തിന് മുന്നില്‍ ഉപവാസ സമരം നടത്തി
മാള: എല്‍.ഡി.എഫ് ഭരിക്കുന്ന മാള പഞ്ചായത്തിന്റെ കെടുകാര്യസ്ഥതയും വികസന നിര്‍വഹണത്തിലെ അനാസ്ഥകളും ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകനായ വിനോദ് വിതയത്തില്‍ പഞ്ചായത്തിന് മുന്നില്‍ ഏക ദിന പ്രതിഷേധ ഉപവാസ സമരം നടത്തി.
കെ കരുണാകരന് സ്പോഴ്സ് അക്കാദമി പ്രവര്‍ത്തന സജ്ജമാക്കുക, ചക്കാംപറമ്പ് ഒമ്പതാം വാര്‍ഡിലെ ഹെല്‍ത്ത് സെന്ററിനോടുള്ള അവഗണന അവസാനിപ്പിക്കുക, മാളയിലെ ഹൈമാസ്റ്റ് സ്ട്രീറ്റ് ലൈറ്റുകള്‍ പ്രവര്‍ത്തന സജ്ജമാക്കക, മാള ചാല് സംരക്ഷണം പൂര്‍ത്തീയാക്കുക, മാള ടൗണ്‍ സൗന്ദര്യവല്‍ക്കരണം പൂര്‍ത്തീകരിക്കുക, കോള്‍ക്കുന്നിലെ അഗന്‍വാടി തുറന്നു കൊടുക്കുക, വ്യാപാരി വ്യവസായികളോടുള്ള ദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധ ഉപവാസം നടത്തിയത്. നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ജനപക്ഷത്തുനിന്നു കൊണ്ട് നിരവധി സമരങ്ങള്‍ക്കും നേതൃത്വം വഹിച്ചിട്ടുള്ള പൊതുപ്രവര്ത്തകനാണിദ്ദേഹം. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കന്മാരും കണ്ണടച്ചു നില്ക്കുന്നതു കൊണ്ടാണ് ഇത്തരത്തിലുള്ള സമരത്തിന് തന്നെ പ്രേരിപ്പിച്ചതെന്ന് സമര നായകന് പറഞ്ഞു. പ്രതിഷേധ സമരം ഡി സി സി മെമ്പര്‍ പി.സി.ഗോപി ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."