30 കുതിരശക്തിയുള്ള മോട്ടോറിന്റെ വിതരണോദ്ഘാടനം നടത്തി
കുന്നംകുളം: കര്‍ഷകരുടെ ദീര്‍ഘകാല വിലാപങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ജില്ലാ പഞ്ചായത്ത് പെരുംതുരുത്തി യൂനിയന്‍ കോള്‍പടവിന് നല്‍കിയ 30 കുതിരശക്തിയുള്ള മോട്ടോറിന്റെ വിതരണകര്‍മത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം കെ.ജയശങ്കര്‍ നിര്‍വ്വഹിച്ചു. കാര്‍ഷിക മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ട് തൃശൂര്‍ ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള കാട്ടകാമ്പാല്‍ ഡിവിഷനിലെ അഞ്ചുപാടശേഖര സമിതികള്‍ക്കു മോട്ടോറുകള്‍ അനുവദിച്ചിരുന്നു. കാര്‍ഷിക നിലങ്ങളിലെ വിളകള്‍ക്കാവശ്യമായ വെള്ളം പമ്പ് ചെയ്യുവാന്‍ ഉള്ള മോട്ടോറുകളുടെ അഭാവം പാടശേഖര ഭരണസമിതി അംഗങ്ങള്‍ ജില്ലാ പഞ്ചായത്തംഗം കെ.ജയശങ്കറിന്റെ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്നാണ് ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷീക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാട്ടകാമ്പാല്‍ ഡിവിഷനിലെ 5പാടശേഖര സമിതികള്‍ക്ക് പതിനാറ് ലക്ഷം വകയിരുത്തി മോട്ടോറുകള്‍ അനുവദിച്ചത്. പെരുംതുരുത്തി യൂനിയന്‍ കോള്‍പടവ് 30 എച്ച്.പി, പഴഞ്ഞി കൂട്ടുകൃഷി സംഘം 60 എച്ച്.പി, പുല്ലാനിച്ചാല്‍ കോള്‍ പടവ് 30എച് പി, കടങ്ങോട് അരക്കുളം കോള്‍ പടവിന് 10എച് പി, ചമ്പ്രകുളം കോള്‍ പടവ് 10 എച് പി എന്നിങ്ങനെ ആണ് മോട്ടോറുകള്‍ അനുവദിച്ചത്.
കര്‍ഷകരെയും കാര്‍ഷീക മേഖലയെയും അഭിവൃദ്ധിപെടുത്താന്‍ ജില്ലാ പഞ്ചായത്തിന്റെ ഇടപെടല്‍ തുടര്‍ന്നും ഉണ്ടാവുമെന്ന് ജില്ലാ പഞ്ചായത്ത് അംഗം കെ.ജയശങ്കര്‍ സൂചിപ്പിച്ചു. പെരുംതുരുത്തി യൂണിയന്‍ കോള്‍ പടവിന് നല്‍കിയ മോട്ടോറിന്റെ വിതരണ ചടങ്ങിന് പാടശേഖര സമിതി പ്രസിഡന്റ് എന്‍.കെ അബ്ദുള്‍ മജീദ് അധ്യക്ഷനായി. ചടങ്ങില്‍ കാട്ടകാമ്പാല്‍ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.കെ ഗംഗാധരന്‍ മുഖ്യാതിഥിയായിരുന്നു. പാടശേഖര സമിതി സെക്രട്ടറി കെ.പി ജയകൃഷ്ണന്‍, ഭാരവാഹികളായ എന്‍.എം അബ്ദുള്‍ കരീം, കെ.വി ഷംസുദ്ധീന്‍, എം.കെ.രാജന്‍, എം.കെ.സുബ്രമണ്യന്‍, എം.എ.രാജന്‍, ശാരദ വിവി, സി.വി മുഹമ്മദ്, എന്‍.കെ.അഷറഫ്, പി.എം.മൊയ്തുണ്ണി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."