HOME
DETAILS
MAL
കര്‍ണാടകയിലേക്ക് പണം കൊണ്ടുപോകാന്‍ രേഖകള്‍ വേണം
backup
May 10 2018 | 05:05 AM
കണ്ണൂര്‍: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ 50,000 ന് മുകളിലുള്ള പണവും, 10,000 രൂപയ്ക്കോ അതിന് മുകളിലോ ഉള്ള സമ്മാനങ്ങളും മതിയായ രേഖകള്‍ സഹിതം മാത്രമേ കര്‍ണ്ണാടക സംസ്ഥാനത്തേക്ക് കൊണ്ടുപോകുവാന്‍ പാടുള്ളൂ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷനുവേണ്ടി കണ്ണൂര്‍ ജില്ലാ കലക്ടര്‍ അറിയിച്ചു. പ്രൊഫഷണല്‍ കോളേജുള്പ്പെടുയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കേരളത്തില്‍നിന്നും അഡ്മിഷനും മറ്റും ആവശ്യമായ തുക കൊണ്ടു പോകുന്ന സമയത്തും മതിയായ രേഖകള്‍ കൈവശമുണ്ടായിരിക്കണം.
ാാാ ഇതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലയുടെ കര്‍ണ്ണാടക സംസ്ഥാന അതിര്‍ത്തി ജില്ലയായ കുടകില്‍ സ്റ്റാറ്റിക് സര്‍വയലന്‍സ് ടീമിനെ തെരഞ്ഞെടുപ്പ് കമ്മീഷന് സജ്ജീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."