HOME
DETAILS
MAL
മാഹി ഇരട്ടക്കൊലപാതകം: പൊലിസ് സുരക്ഷ ശക്തമാക്കി
backup
May 10 2018 | 05:05 AM
ഇരിട്ടി: മാഹിയില്‍ സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകരുടെ കൊലപാതകത്തെ തുടര്‍ന്ന് ജില്ലയില്‍ സംഘര്‍ഷസാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇരിട്ടി സബ്ബ് ഡിവിഷനിലും പൊലിസ് സുരക്ഷയും നിരീക്ഷണവും ശക്തമാക്കി. സംസ്ഥാന അതിര്‍ത്തിയായ കുട്ടുപുഴയില്‍ പട്രോളിങ് ഉള്‍പ്പെടെ രാത്രികാല പരിശോധന ശക്തമാക്കി. സംഘര്‍ഷസാധ്യതയുള്ള പ്രദേശങ്ങില്‍ പൊലിസ് പിക്കറ്റിങ് ഉള്‍പ്പെടെ ഏര്‍പ്പെടുത്തും. ഇരിട്ടി, മുഴക്കുന്ന് പൊലിസ് സ്റ്റേഷന് പരിധിയിലെ തില്ലങ്കേരി, മുഴക്കുന്ന്, മുടക്കോഴി, കാര്‍ക്കോട്, പള്ളിയം, കാവുംപടി, പാലപ്പുഴ, കാക്കയങ്ങാട്, മീത്തലെ പുന്നാട്, ചാക്കാട്, കീഴൂര്‍, പുന്നാട് ,മേഖലകളില്‍ ശക്തമായ പൊലിസ് സുരക്ഷയൊരുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."