ഓപ്പണ്‍ ചര്‍ച്ച് മൂവ്‌മെന്റ് പൊതു സമ്മേളനം
കൊച്ചി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓപ്പണ്‍ ചര്‍ച്ച് മൂവ്‌മെന്റ് തൊടുപുഴ മുനിസിപ്പല്‍ മൈതാനിയില്‍ പൊതുസമ്മേളനം സംഘടിപ്പിക്കുന്നു. വെളളിയാഴ്ച ഉച്ചയ്ക്ക് 2.30 ന് പി.സി.ജോര്‍ജ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
സഭ കാര്യങ്ങളില്‍ പരിശുദ്ധ മാര്‍പാപ്പ അടിയന്തരമായി ഇടപെടണമെന്നതാണ് പ്രധാന ആവശ്യമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ആത്മീയത തിരികെ കൊണ്ടു വരാന്‍ സഭയുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നിവേദനം മാര്‍ പാപ്പയ്ക്ക് സമര്‍പ്പിക്കും.
പുരോഹിതന്മാരുടെയും കന്യാസ്ത്രീകളുടെയും ഇടയില്‍ നടക്കുന്ന പീഡനങ്ങളും കൊലപാതകങ്ങളും തടയുക, പിഡനത്തിന് ഇരയാകുന്നവര്‍ക്ക് സഭ നഷ്ടപരിഹാരം നല്‍കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പൊതുസമ്മേളനം.
ഓപ്പണ്‍ ചര്‍ച്ച് മൂവ്‌മെന്റ് ഭാരവാഹികളായ റെജി ഞെള്ളാനി, ജോസ് അരയകുന്നേല്‍, കെ.ജോര്‍ജ് ജോസഫ്, ഒ.ഡി.കുര്യാക്കോസ്, സെബാസ്റ്റിയന്‍ സി.വി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."