ബസ് കാത്തുനിന്ന വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം
കാഞ്ഞിരപ്പള്ളി: ബസ് സ്റ്റാന്‍ഡില്‍ ബസ് കാത്ത് നിന്ന വിദ്യാര്‍ഥിയെ മധ്യവയസ്കയായ സ്ത്രീ കടത്തികൊണ്ടു പോകാന്‍ ശ്രമിച്ചു.യാത്രക്കാര്‍ ഇടപ്പെട്ടു രക്ഷപ്പെടുത്തി. എന്നാല്‍ സ്ത്രീയെ പിടികൂടാനായില്ല. ഇവര്‍ ഉടന്‍ തന്നെ ബസില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഇന്നലെ രാവിലെ 11.30 ഓടെയാണ് സംഭവം. സ്കൂളില്‍ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോകുവാനായി ബസ് സ്റ്റാന്‍ഡിലെത്തിയ ചേനപ്പാടി സ്വദേശി മുരളിദാസിന്റെ മകന് എട്ടാം ക്ലാസ് വിദ്യാര്‍ഥി അന്‍സിലിനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ബസ് കാത്ത് നില്ക്കവേ അടുത്തു നിന്നസ്ത്രീ കുട്ടിയുടെ കൈയ്യില്‍ കടന്ന് പിടിച്ച് നീ എന്റെ വീട്ടില്‍ വന്നട്ടുള്ളതല്ലേ, റാന്നിക്ക് പോകാം എന്നുപറഞ്ഞ് ബലമായി ബസില്‍ കയറ്റാനാന് ശ്രമിക്കുന്നതിനിടെ കുട്ടിയുടെ കരച്ചില് കേട്ട് സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തി. ആ സമയം കുട്ടിയെ ഉപേക്ഷിച്ച് സ്ത്രീ മറ്റൊരു ബസില്‍ കയറി രക്ഷപെട്ടു. വിവരം അറിഞ്ഞ പൊലിസ് ബസിനു പിന്നാലെ പോയെങ്കിലും സ്ത്രീയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."