കുടുംബശ്രീ ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്കുകളില്‍ ഒഴിവ്
കോട്ടയം: കുടുംബശ്രീ കോട്ടയം ജില്ലാ മിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്കുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഫിസ് അസിസ്റ്റന്റ് -1, സെക്യൂരിറ്റി -രണ്ട്, കെയര്‍ടേക്കര്‍ -1 എന്നീ ഒഴിവുകളിലേക്ക് യോഗ്യരായ കുടുംബശ്രീ കുടുംബാഗങ്ങളില്‍ നിന്നുള്ള വനിതാ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.
ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം നഗരസഭ, ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ, സി.ഡി.എസ് ഓഫിസുകളില്‍ നിന്നും ലഭിക്കുന്ന നിശ്ചിത ഫോര്‍മാറ്റില്‍ അപേക്ഷകള്‍ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന് ഓഫിസ്, ജില്ലാ പഞ്ചായത്ത് ഭവന്, സിവില്സ്റ്റേഷന് പി.ഒ- 686 002 എന്ന വിലാസത്തില്‍ അയയ്ക്കണം.
അപേക്ഷ ലഭിക്കേണ്ട അവസാന തിയതി മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ ംംം.സറൗായമവെൃലല.ീൃഴ എന്ന വെബ് സൈറ്റില്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."