ആധാര്‍ സേവനം ലഭിച്ചത് നൂറോളം പേര്‍ക്ക്
കല്‍പ്പറ്റ: മന്ത്രിസഭാ വാര്‍ഷികത്തോടനുബന്ധിച്ച് കല്‍പ്പറ്റ എസ്.കെ.എം.ജെ സ്കൂളില്‍ നടക്കുന്ന പൊലിക 2018 മെഗാ പ്രദര്‍ശന മേളയില്‍ ഐ.ടി വകുപ്പ് ഒരുക്കിയ സ്റ്റാളില്‍ മൂന്നുദിവസംകൊണ്ട് ആധാര്‍ തെറ്റുതിരുത്തല്‍ സൗകര്യം ഉപയോഗപ്പെടുത്തിയത് നൂറോളം പേര്.
എസ്.എസ്.എല്‍.സി. റീ വാലുവേഷന് അപേക്ഷ നല്‍കുക, ആധാര്‍കാര്‍ഡ് നഷ്ടപെട്ടവര്‍ക്ക് പുതിയ ആധാര്‍കാര്‍ഡ് എടുക്കാനുള്ള അവസരം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അപേക്ഷ സ്വീകരിക്കല്‍, കുട്ടികള്‍ക്ക് ആധാര്‍ എടുക്കാനുള്ള സൗകര്യം തുടങ്ങിയ സേവനങ്ങളാണ് ഐ.ടി ഡിപ്പാര്‍ട്ട്മെന്റിന്റെ സ്റ്റാളിലുള്ളത്. രണ്ടു ദിവസംകൊണ്ട് 27 പേരാണ് പുതിയ ആധാര്‍ സേവനത്തിന് അപേക്ഷിച്ചിട്ടുള്ളത്. 59 പേര് ആധാറിലെ തെറ്റുതിരുത്താനുള്ള സൗകര്യവും പ്രയോജനപ്പെടുത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എസ്.ടി വിഭാഗത്തില്‍പെട്ട ഒരാളുടെ അപേക്ഷ സമര്‍പ്പണവും സ്റ്റാളില്‍വെച്ച് യാഥാര്‍ത്യമായി. സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങള്‍ ആപ്ലിക്കേഷന്‍ വഴി ലഭ്യമാക്കുന്ന എം- കേരളം ആപ്പ് 265 പേരാണ് ഡൗണ്‍ലോഡ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."