HOME
DETAILS
MAL
എരഞ്ഞിപ്പാലം ജങ്ഷനില്‍ ഫ്ളൈ ഓവര്‍: പരിഗണനയിലെന്ന് നിതിന്‍ ഗഡ്കരി
backup
May 10 2018 | 09:05 AM
ന്യൂഡല്‍ഹി: 2018-19ലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോഴിക്കോട് നഗരത്തിലെ എരഞ്ഞിപ്പാലം ജങ്ഷനില്‍ ഫ്ളൈ ഓവര്‍ നിര്‍മിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി എം.കെ രാഘവന് എം.പിക്ക് ഉറപ്പുനല്‍കി.
ഇക്കാര്യം ആവശ്യപ്പെട്ട് എം.പി നല്കിയ നിവേദനത്തോട് പ്രതികരിക്കുകയായിരുന്നു ഗഡ്കരി. ദേശീയപാത അതോറിറ്റി ചെയര്മാന് ദീപക് കുമാറിനും എം.പി നിവേദനം നല്‍കിയിട്ടുണ്ട്. ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന എരഞ്ഞിപ്പാലത്ത് ഫ്ളൈഓവര്‍ സ്ഥാപിക്കുന്നതിനായി ദേശീയപാത അതോറിറ്റി സാധ്യതാ പഠനം നടത്തി വിശദമായ ഡി.പി.ആര് സമര്‍പ്പിച്ചിട്ടുണ്ട്. എരഞ്ഞിപ്പാലം ജങ്ഷനില്‍ ഫ്ളൈ ഓവര്‍ നിര്‍മിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രമന്ത്രിക്കും ദേശീയപാത അതോറിറ്റി ചെയര്‍മാനും നല്കിയ നിവേദനത്തില്‍ എം.പി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."