HOME
DETAILS
MAL
പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു
backup
June 24 2016 | 21:06 PM
താമരശ്ശേരി: പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത് രാജിവച്ചു. പ്രസിഡന്റിനെതിരേ എല്‍.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നതിനെ തുടര്‍ന്നാണു രാജി.
ഇന്നലെ വൈകിട്ടു നാലിനാണു പഞ്ചായത്ത് സെക്രട്ടറിക്കു മുന്‍പാകെ അംബിക രാജി സമര്‍പ്പിച്ചത്. 21 അംഗ പഞ്ചായത്തു ഭരണസമിതിയില്‍ 12 എല്‍.ഡി.എഫ് അംഗങ്ങളും ഒന്‍പത് യു.ഡി.എഫ് അംഗങ്ങളുമാണുള്ളത്. പട്ടികജാതി വിഭാഗത്തിന് പ്രസിഡന്റുപദം സംവരണം ചെയ്ത പഞ്ചായത്തില്‍ തെരഞ്ഞടുക്കപ്പെട്ട എല്‍.ഡി.എഫ് അംഗങ്ങള്‍ ആരുംതന്നെ ഈ വിഭാഗത്തില്‍ ഇല്ലാതിരുന്നതിനാലാണ് കോണ്‍ഗ്രസിലെ അംബിക മംഗലത്ത് പ്രസിഡന്റായത്. ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിരേഖ രൂപീകരണ വേളയില്‍ എല്‍.ഡി.എഫിന്റെ ഭാഗത്തു നിന്നുണ്ടായ നീക്കം ഭരണപ്രതിസന്ധി സൃഷ്ടിക്കുമോയെന്ന ആശങ്കയിലാണു നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."