HOME
DETAILS
MAL
പട്ടാമ്പി നഗരസഭയില്‍ 3.9 കോടിയുടെ തൊഴിലുറപ്പ് പദ്ധതിക്ക് അംഗീകാരം
backup
March 15 2017 | 19:03 PM
പട്ടാമ്പി: നഗരസഭയില്‍ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിലില് ഉള്‍പ്പെടുത്തി 3.9 കോടിയുടെ തൊഴിലുറപ്പ് പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്കി. ഭേദഗതി വരുത്തിയതും സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവെച്ചതുമായ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കാനാണ് ജില്ലാ ആസൂത്രണ സമിതി യോഗം ചേര്‍ന്നത്. അട്ടപ്പാടിയുള്‍പ്പെടെയുള്ള പിന്നാക്ക പ്രദേശങ്ങളില്‍ വികസന പ്രവര്‍ത്തങ്ങളില്‍ വലിയ മുന്നേറ്റം കാഴ്ചവെക്കാനായെന്ന് യോഗം ഉദ്ഘാടനം ചെയ്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് സമ്മേളന ഹാളില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ നാരായണദാസ്, സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി പ്രൊഫ. സി. സോമശേഖരന്‍, എ. ഗീത, ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി, ഏലിയാമ്മ നൈനാന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."