വിരുന്നിനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച 65കാരന് പിടിയില്‍
അഞ്ചല്‍: ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ 16കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച ബന്ധുവായ 65കാരന് പിടിയില്‍. സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ വിളക്കുപാറ മഞ്ജു സദനത്തില്‍ ആന്റണിയാണ്(65) പൊലിസ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം രക്ഷാകര്ത്താക്കളോടൊപ്പമായിരുന്നു പെണ്‍കുട്ടി കുടുംബവീട്ടില്‍ എത്തിയത്. തിരികെ വീട്ടിലെത്തിയ പെണ്‍കുട്ടി അസ്വസ്ഥയായി കാണപ്പെട്ടതിനെത്തുടര്‍ന്ന് മാതാവ് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായെന്ന വിവരം മനസിലായത്.
പെണ്‍കുട്ടി നേരിയതോതില്‍ ബുദ്ധി വൈകല്യമുള്ളതാണ്. രക്ഷാകര്ത്താക്കള് ഉടന്‍ തന്നെ കൊല്ലം വനിതാ സെല്ലില്‍ പരാതിപ്പെടുകയായിരുന്നു. വനിതാ സെല്ലിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ഏരൂര്‍ എസ്.ഐ എന്‍. രമയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം വിളക്കുപാറയിലെത്തി വീട്ടില്‍ നിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."