HOME
DETAILS
MAL
സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം
backup
June 25 2016 | 01:06 AM
പാലക്കാട്: കേരള മദ്റസ്സാദ്ധ്യാപക ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കളില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് നല്കുന്ന സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷയോടൊപ്പം ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് , ക്ഷേമനിധി അംഗത്വ കാര്‍ഡ്, പാസ്സ് ബുക്ക് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം മാനേജര്‍, കേരള മദ്റസാദ്ധ്യാപക ക്ഷേമനിധി ഓഫിസ്, പുതിയറ,കോഴിക്കോട് - 4 എന്ന വിലാസത്തില്‍ ജൂലായ് 20നകം ലഭിക്കണമെന്ന് ക്ഷേമനിധി മാനേജര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്. ഫോണ്‍ : 0495 2720577.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."