ഹ്രസ്വകാല കോഴ്‌സുകള്‍
തിരുവനന്തപുരം: തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ് ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ഹ്രസ്വകാല കോഴ്‌സുകള്‍ സംഘടിപ്പിക്കുന്നു.
സെക്യൂര്‍ ഐ.ടി ട്രെയിനിങ് (ജൂലയ് 11- 15) കോഴ്‌സിലൂടെ സൈബര്‍ സുരക്ഷയെക്കുറിച്ചുളള അടിസ്ഥാന ധാരണയും വിവര സമ്പാദ്യങ്ങളെ സംരക്ഷിക്കുന്നതിനും സൈബര്‍ അക്രമങ്ങളില്‍ നിന്നുളള വീണ്ടെടുക്കലിനും വേണ്ട വൈദഗ്ധ്യം പരിശീലിപ്പിക്കും.
സര്‍ട്ടിഫൈഡ് എത്തിക്കല്‍ ഹാക്കിങില്‍ (ജൂലയ് 18- 29) എത്തിക്കല്‍ ഹാക്കിങ് ആന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം സെക്യൂരിറ്റി ഓഡിറ്റിങ് പ്രോഗ്രാമാണിത്. നൂതന ഹാക്കിങ് ടെക്‌നിക്കുകളെയും അതിന്റെ രീതിശാസ്ത്രത്തെയും സുരക്ഷാ മാനദണ്ഡങ്ങളെയും പരിചയപ്പെടുത്തിക്കൊണ്ടുളള പ്രായോഗിക പരിശീലനവും നല്‍കും.
പൈത്തന്‍ പ്രോഗ്രാമിംഗ് (ആഗസ്റ്റ് 8- 12) പൈത്തന്‍ പ്രോഗ്രാമിംഗിന്റെ അടിസ്ഥാനം നല്‍കുന്നതോടൊപ്പം ഉഷമിഴീ എൃമാല ംീൃസ ഉപയോഗിച്ചുളള വെബ് ആപ്ലിക്കേഷന്‍ പ്രോഗ്രാമിംഗ് പ്രായോഗിക പരിശീലനത്തോടൊപ്പം നല്‍കും. വെബ് ആപ്ലിക്കേഷന്‍ പെനിട്രേഷന്‍ (ഓഗസ്റ്റ് 1719) വള്‍നറബിലിറ്റി അസസ്‌മെന്റ് ആന്‍ഡ് പെനിട്രേഷന്‍ ടെസ്റ്റിങ് തയാറാക്കുവാന്‍ പ്രാപ്തമായ രിതിയില്‍ പ്രായോഗിക പരിശീലനത്തോടെയുളളതാണ് ഈ കോഴ്‌സ്.
എല്ലാ കോഴ്‌സുകളും നടത്തുന്നത് ടെക്‌നോപാര്‍ക്ക് കാമ്പസിലുളള ഐ.ഐ.ഐ.ടി.എം.കെയില്‍ വച്ചായിരിക്കും. പരിശീലന മൂല്യനിര്‍ണയ സെക്ഷനുകളില്‍ സജീവമായി പങ്കെടുക്കുന്ന എല്ലാവര്‍ക്കും കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് നല്‍കും. 25 സീറ്റുകളാണ് ഓരോ കോഴ്‌സുകളിലുമുളളത്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മുന്‍ഗണന നല്‍കും. വെബ്‌സൈറ്റ് www.iiitmk.ac.in.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."